Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണറുടെ ഐപിഎല്‍ ഭാവി? എല്ലാം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കൈയില്‍... ലക്ഷ്മണ്‍ പറയുന്നത്

ഹൈദരാബാദ്: ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഓസ്‌ട്രേലിയന്‍ ടീം ഉള്‍പ്പെട്ട പന്ത് ചുരണ്ടല്‍ വിവാദം ഐപിഎല്ലിനെയും ബാധിച്ചേക്കും. വിവാദത്തില്‍ കുടുങ്ങിയ ഓസീസ് താരങ്ങളില്ലാത്ത ഐപിഎല്ലാണോ വരാനിരിക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവച്ചിരുന്നു. പകരം അജിങ്ക്യ രഹാനെയാണ് രാജസ്ഥാനെ പുതിയ സീസണില്‍ നയിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ ഓസീസ് ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ ഭാവി സംബന്ധിച്ചും ആശങ്കകളുണ്ട്. സ്മിത്തിനെ വാര്‍ണറും സ്വയം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമോ അതോ ഹൈദരാബാദ് തന്നെ അദ്ദേഹത്തെ മാറ്റുമോ എന്നും ഉടനറിയാം.

1

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാം ടെസ്റ്റിനിടെ സ്മിത്തിന്റെയും വാര്‍ണറുടെയും അറിവോടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ഓസീസ് ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ചെല്ലാം ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ചയോടെ ഈ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് വന്നതിനു ശേഷമായിരിക്കും ഐപിഎല്ലില്‍ വാര്‍ണറുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുകയെന്ന് ഹൈദരാബാദ് ടീമിന്റെ ഉപദേഷ്ടാവായ വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചു.

2

കേപ്ടൗണ്‍ ടെസ്റ്റിനിടെയുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ല. കാരണം ഇവ നടന്നിട്ട് രണ്ടു ദിവസമായിട്ടേയുള്ളൂ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ കാത്തിരിക്കാമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

Story first published: Tuesday, March 27, 2018, 9:23 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+