Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബ്ലാക്ക് ലീവ്‌സ് മാറ്ററിന്' ഐപിഎല്ലില്‍ പിന്തുണ ലഭിക്കുന്നില്ല- നിരാശ പങ്കുവെച്ച് ജേസണ്‍ ഹോള്‍ഡര്‍

ദുബായ്: സമീപകാലത്തായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നമാണ് ബ്ലാക്ക് ലീവ്‌സ് മാറ്റര്‍. ലോകത്തില്‍ കറുത്തവര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ക്കും വര്‍ണ,വംശീയ വിധ്വേഷങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിക്കുന്ന രീതിയിലേക്ക് ബ്ലാക്ക് ലീവ് മാറ്റര്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ ബ്ലാക്ക് ലീവ്‌സ് മാറ്ററിന്റെ ലോഗോ ജേഴ്‌സിയില്‍ അണിഞ്ഞ് ഇംഗ്ലണ്ടും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബ്ലാക്ക് ലീവ്‌സ് മാറ്ററിന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് നായകനും സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരവുമായ ജേസണ്‍ ഹോള്‍ഡര്‍.

'സത്യസന്ധമായി പറഞ്ഞാല്‍ ഇവിടെ ആരും ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. കറുത്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വംശീയത ഒഴിവാക്കുന്നതിനായുള്ള ബോധവല്‍ക്കരണത്തിനുമായി മികച്ച പ്രവര്‍ത്തനമാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് കാഴ്ചവെക്കുന്നത്. വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലും ബ്ലാക്ക് ലീവ്‌സ് മാറ്ററിന്റെ ലോഗോ ജഴ്‌സിയില്‍ പതിക്കുകയും പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകുവാനും ശ്രമിച്ചു. എന്നാല്‍ ഐപിഎല്ലില്‍ ഇതൊന്നും ഉണ്ടാകുന്നില്ല'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

jasonholder

ക്രിക്കറ്റിനകത്തും പുറത്തും കറുത്തവരുടെ പ്രശ്‌നങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ സമി ഐപിഎല്ലില്‍ കളിക്കവെ തനിക്ക് വംശീയാധിക്ഷേപം നേരിട്ടുവെന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെ തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കറുത്തവനെന്ന് വിളിച്ച് കാണികള്‍ അധിക്ഷേപിച്ചുവെന്നാണ് സമി തുറന്ന് പറഞ്ഞത്. ഡ്വെയ്ന്‍ ബ്രാവോ,കീറോണ്‍ പൊള്ളാര്‍ഡ്,മര്‍ലോന്‍ സാമുവല്‍സ്,ക്രിസ് ഗെയ്ല്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ബ്ലാക്ക് ലീവ് മാറ്റര്‍ വലിയൊരു പോരാട്ടമാണെന്നും 28കാരനായ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. 'ഇതൊരു ദീര്‍ഘദൂര റോഡാണ്. വലിയ വെല്ലുവിളിയാണിത്. എല്ലാവരും ഒരുമിച്ച് ഒരേ മനുഷ്യരാണെന്ന് പറയുന്ന അവസ്ഥ വരണം. പാകിസ്താനും ഓസ്‌ട്രേലിയയും പരമ്പര നടത്തിയപ്പോള്‍ പ്രതീക്ഷിച്ച പിന്തുണ നല്‍കാതിരുന്നത് നിരാശപ്പെടുത്തിയെന്നും ഹോള്‍ഡര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ലൂങ്കി എന്‍ഗിഡിയും ടീമില്‍ വര്‍ണവെറിയും വംശീയതും നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. കറുത്ത വര്‍ഗക്കാരനായ താരത്തെ കളിപ്പിക്കാതിരിക്കാന്‍ എബി ഡിവില്ലിയേഴ്‌സ് താന്‍ കളിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തയും ഏറെ ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും സജീവമായി തുടരുന്നതിനാല്‍ ഒത്തൊരുമയോടെയുള്ള വലിയ പ്രവര്‍ത്തനം തന്നെ ഇതിനെ തടയാന്‍ ആവിശ്യമാണ്.

Story first published: Thursday, October 22, 2020, 20:05 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+