Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ബാറ്റിങ് കരുത്തില്‍ ഹൈദരാബാദ്... പഞ്ചാബിനെ തകര്‍ത്ത് പ്ലേഓഫ് പ്രതീക്ഷ കാത്തു

1
45924

ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ബാറ്റിങ് കരുത്തില്‍ ഹൈദരാബാദ് 45 റണ്‍സിന് പഞ്ചാബിന്റെ കഥ കഴിക്കുകയായിരുന്നു. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് പുറത്താവലിന്റെ വക്കിലെത്തി.

mayank

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ കാര്യമായ വെല്ലുവിളി പോലുമുയര്‍ത്താനാവാതെയാണ് പഞ്ചാബ് കീഴടങ്ങിയത്. ലോകേഷ് രാഹുലിനൊഴികെ (79) മറ്റാര്‍ക്കും പഞ്ചാബ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എട്ടു വിക്കറ്റിന് 167 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. 56 പന്തില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് രാഹുല്‍ 79 റണ്‍സ് നേടിയത്. മായങ്ക് അഗര്‍വാള്‍ (27), നിക്കോളാസ് പ്യുരാന്‍ (21) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
മൂന്നു വിക്കറ്റ് വീതമെടുത്ത ഖലീല്‍ അഹമ്മദും റാഷിദ് ഖാനുമാണ് പഞ്ചാബിനെ വരിഞ്ഞുകെട്ടിയത്. സന്ദീപ് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തേ ഫിഫ്റ്റികള്‍ നേടുന്നത് ഹോബിയാക്കി മാറ്റിയ ഡേവിഡ് വാര്‍ണറുടെ (81) ഇന്നിങ്‌സാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 56 പന്തിലാണ് ഏഴു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ വാര്‍ണര്‍ 81 റണ്‍സ് നേടിയത്. മനീഷ് പാണ്ഡെ (36), വൃധിമാന്‍ സാഹ (28), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

{live-blog}

Story first published: Monday, April 29, 2019, 23:52 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+