Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ജയത്തിനരികെ കാലിടറി വീണ് ആര്‍സിബി... പ്ലേഓഫ് സാധ്യത മങ്ങി, പിടികൊടുക്കാതെ ഹൈദരാബാദ്

ജയത്തിനരികെ കാലിടറി വീണ് ആര്‍സിബി പ്ലേഓഫ് സാധ്യത മങ്ങി

ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തോല്‍വി. അഞ്ചു റണ്‍സിനാണ് ആര്‍സിബിയെ ഹൈദരാബാദ് മറികടന്നത്. ജയത്തിനു തൊട്ടരികിലെത്തിയാണ് ആര്‍സിബി മല്‍സം കൈവിട്ടത്. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിക്കുകയും ചെയ്തു. ശേഷിച്ച നാലു കളികളിലും ജയിച്ചാലും ആര്‍സിബി പ്ലേഓഫ് കാണാനുള്ള സാധ്യത കുറവാണ്. അതേസമയം 16 പോയിന്റോടെ തലപ്പത്തു നില്‍ക്കുന്ന ഹൈദരാബാദ് പ്ലേഓഫിന് തൊട്ടരികിലെത്തുകയും ചെയ്തു.

1
43449
1

അവസാന ഓവറില്‍ ജയിക്കാന്‍ ആര്‍സിബിക്ക് 12 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ ആറു റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇന്നിങ്‌സിലെ അവസാന പന്തില്‍ 146 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. അവസാന അഞ്ചോവറില്‍ 41 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് ഹൈദരാബാദിനു നഷ്ടമായത്.

2

മറുപടിയില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുള്ള ഹൈദരാബാദും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ആര്‍സിബിയും തകരുകയായിരുന്നു. ആറു വിക്കറ്റിന് 141 റണ്‍സെടുത്ത് ആര്‍സിബി തോല്‍വി സമ്മതിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയും (39) കോളിന്‍ ഡി ഗ്രാന്‍ഡോമും (33) മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ ജയത്തിനായുള്ള ശ്രമം അല്‍പ്പമെങ്കിലും നടത്തിയത്. മന്‍ദീപ് സിങ് (21*) പാര്‍ഥീവ് പട്ടേല്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

3

നേരേേത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ (56) ബാറ്റിങാണ് ഹൈദരാബാദിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 36 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്. ഷാക്വിബുല്‍ ഹസനാണ് (35) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ശിഖര്‍ ധവാന്‍ (13), യൂസുഫ് പഠാന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റ് വീതമെടുത്ത ടിം സോത്തിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കിയത്.

4

ടോസ് ലഭിച്ച ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍ല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ആര്‍സിബി ഇറങ്ങിയത്. ബ്രെന്‍ഡന്‍ മക്കുല്ലം, എം അശ്വിന്‍ എന്നിവര്‍ക്കു പകരം മോയിന്‍ അലിയും മനന്‍ വോറയും കളിച്ചു. അലിയുടെ ഐപിഎല്‍ അരങ്ങേറ്റം കൂടിയാണിത്. ഹൈദരാബാദാവട്ടെ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

Story first published: Tuesday, May 8, 2018, 0:09 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+