ഐപിഎല്‍: ഇതെന്ത് ടി20? ദൈര്‍ഘ്യം നാലു മണിക്കൂറിലധികം!! പിഴ കൊണ്ട് കാര്യമില്ലെന്ന് മൂഡി
മുംബൈ: ഐപിഎല്ലിന്റെ ഈ സീസണ്‍ മികച്ച് രീതിയില്‍ പുരോഗമിക്കുകയാണെങ്കിലും ചില മല്‍സരങ്ങളുടെ ദൈര്‍ഘ്യം കൂടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. സാധാരണയായി ഒരു ടി20 മല്‍സരത്തിന്റെ ദൈര്‍ഘ്യം മൂന്നു മണിക്കൂര്‍ ആണെങ്കിലും ഐപിഎല്ലിലെ ചില കളികള്‍ നാലു മണിക്കൂറിനും മുകളില്‍ പോയതായി ഇതിനകം കണ്ടു കഴിഞ്ഞു. ഇതേ തുടര്‍ന്ന് ചില കളികള്‍ അര്‍ധ രാത്രിയിലേക്കു നീളുന്നത് കാണികള്‍ക്കു തന്നെ അലോസരമായി മാറിയിട്ടുണ്ട്.
കുറഞ്ഞ ഓവര്‍ നിരക്കാണ് ഇതിന്റെ മുഖ്യകാരണം. ഇതേ തുടര്‍ന്നു ചില ക്യാപ്റ്റന്‍മാര്‍ക്കു പിഴ ചുമത്തുകയും ചെയ്തിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെയ്ക്കും 12 ലക്ഷം രൂപ വീതമാണ് പിഴയായി അടയ്‌ക്കേണ്ടി വന്നത്. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റന് പിഴ ചുമത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്നാണ് സണ്‍റൈസേഴ്‌സ് കോച്ച് ടോം മൂഡിയുടെ അഭിപ്രായം.

മൈക്കല്‍ വോനിന്റെ ട്വീറ്റ്
ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനാണ് ഐപിഎല്ലിലെ ചില മല്‍സരങ്ങളുടെ ദൈര്‍ഘ്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ടി20 വളരെ ആവേശകരം തന്നൊണ്. എന്നാല്‍ ഇപ്പോള്‍ മല്‍സരങ്ങള്‍ നാലു മണിക്കൂറിലേറെ സമയം നീളുകയാണ്. ഇത് തീര്‍ച്ചയായും അംഗീക്കാവുന്നതല്ല. ഡല്‍ഹിയും കൊല്‍ക്കത്തയും തമ്മിലുള്ള കളി ടൈ ആയതിനു ശേഷമുള്ള സൂപ്പര്‍ ഓവറിന്റെ മാത്രം ദൈര്‍ഘ്യം അര മണിക്കൂറാണെന്നും വോന്‍ ട്വീറ്റില്‍ കുറിച്ചു.

തടയാന്‍ ഒരു വഴി മാത്രമെന്ന് മൂഡി
വോനിന്റെ ട്വീറ്റിനാണ് പ്രതികരണവുമായി സണ്‍റൈസേഴ്‌സ് കോച്ച് മൂഡി രംഗത്തു വന്നത്. മല്‍സര ദൈര്‍ഘ്യം നീളുന്നത് തടയാനുള്ള എളുപ്പ വഴി ഇതാണ്. പിഴ ചുമതത്തുന്നതിനു പകരം ടീമിന്റെ റണ്‍റേറ്റ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടത്. ഇതു മാത്രമേ ദൈര്‍ഘ്യം നിയന്ത്രിക്കാന്‍ സഹായിക്കൂ. പ്ലേഓഫിലേക്കു യോഗ്യത നേടുന്നതിന് നെറ്റ് റണ്‍റേറ്റ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് താരങ്ങള്‍ വേഗം മനസ്സിലാക്കുമെന്നും മൂഡി വിശദമാക്കി.

ടി20 നിയമം
ടി20 ക്രിക്കറ്റിന്റെ നിയമാവലി അനുസരിച്ച് നിശ്ചിത സമയം കൊണ്ട് ഓവര്‍ തീര്‍ത്തില്ലെങ്കില്‍ പെനല്‍റ്റിയായി ആറു റണ്‍സ് ബാറ്റിങ് ടീമിന് നല്‍കാം. 20 ഓവര്‍ 90 മിനിറ്റ് കൊണ്ട് തീര്‍ക്കണമെന്നാണ് ടി20 നിയമത്തില്‍ പറയുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ചാംപ്യന്‍ഷിപ്പില്‍ പെനല്‍റ്റി റണ്‍സ് നിയമം നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സോമര്‍സെറ്റിനെതിരായ കളിയില്‍ കെന്റ് ജയിച്ചത് പെനല്‍റ്റിയായി ലഭിച്ച ആറു റണ്‍സിലൂടെയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഈ നിയമം ഇതുവരെ പ്രാബല്യത്തിലായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications