Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ബൗളര്‍മാര്‍ അരങ്ങുവാണു... മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്, നാലാം ജയം

മുംബൈ: ബാറ്റ്‌സ്മാന്‍മാരുടെ മാത്രം കളിയല്ല ബൗളര്‍മാര്‍ക്കും ഐപിഎല്ലില്‍ നിര്‍ണായക റോളുണ്ടെന്നു തെളിയിച്ച പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ഉജ്ജ്വല വിജയം. ഇരുടീമും 20 ഓവര്‍ തികയ്ക്കാതിരുന്ന കളിയില്‍ 31 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ഹൈദരാബാദിന്റെ ആദ്യജയമാണിതത്. അതേസമയം, സീസണില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ മുംബൈക്കു നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനും ഹൈദരാബാദിനു സാധിച്ചു. ആറു മല്‍സരങ്ങളില്‍ നിന്നും നാല ജയവും രണ്ടു തോല്‍വിയുമടക്കം അവര്‍ക്കു എട്ടു പോയിന്റാണുള്ളത്.

ചെറിയ വിജയലക്ഷ്യം

ചെറിയ വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മുഴുവന്‍ ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാനാവാതെ 18.4 ഓവറില്‍ വെറും 118 റണ്‍സില്‍ കൂടാരത്തില്‍ തിരിച്ചെത്തി. മുംബൈയുടെ ബൗളിങ് ആക്രമണത്തില്‍ ഹൈദരാബാദിന് പിടിച്ചുനില്‍ക്കാനായില്ല. രണ്ടു പേര്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. 29 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും യൂസുഫ് പഠാനുമാണ് ഹൈദരാബാദിന്റെ മാനംകാത്തത്. മനീഷ് പാണ്ഡെ (16), മുഹമ്മദ് നബി (14) എന്നിവരും ഹൈദരാബാദ് നിരയില്‍ രണ്ടക്കം തികച്ചു.
രണ്ടു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ മക്ലെനഗന്‍, ഹര്‍ദിക് പാണ്ഡ്യ, മയാങ്ക് മര്‍ക്കാന്‍ഡെ എന്നിവരുടെ മാരക ബൗളിങാണ് ഹൈദരാബാദ് ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. ടോസ് നേടിയ മുംബൈ ക്യാപ്്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അതേ നാണയത്തില്‍ തിരിച്ചടി

അതേ നാണയത്തില്‍ തിരിച്ചടി

മുംബൈയുടെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചാണ് ഹൈദരാബാദ് സീസണിലെ നാലാം വിജയം കൊയ്തത്. സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇല്ലാതിരുന്നിട്ടും മുംബൈയെ വരിഞ്ഞുകെട്ടാന്‍ ഹൈദരാബാദിനു സാധിച്ചു. 18.5 ഓവറില്‍ വെറും 87 റണ്‍സിനാണ് മുംബൈ പുറത്തായത്.
സൂര്യകുമാര്‍ യാദവും (34) ക്രുനാല്‍ പാണ്ഡ്യയും (24) മാത്രമാണ്‍ മുംബൈ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. മറ്റുള്ളവരെല്ലാം ദയനീയമായി പരാജപ്പെട്ടതോടെ മുംബൈ തകര്‍ന്നടിയുകയായിരുന്നു.

എല്ലാവര്‍ക്കും വിക്കറ്റ്

എല്ലാവര്‍ക്കും വിക്കറ്റ്

ഹൈദരാബാദിനു വേണ്ടി മല്‍സരത്തില്‍ പന്തെറിഞ്ഞ ആറു പേര്‍ക്കും വിക്കറ്റ് ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. ഭുവിക്കു പകരം ടീമിലെത്തിയ മലയാളി പേസര്‍ ബാസില്‍ തമ്പിയും ഗംഭീര പ്രകടനമാണ് നടത്തിയത്. നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് ഹൈദരാബാദ് ബൗളിങ് നിരയെ നയിച്ചത്.
രണ്ടു വിക്കറ്റ് വീതമെടുത്ത റാഷിദ് ഖാനും ബേസിലും മികച്ച പിന്തുണയേകി. 1.5 ഓവറില്‍ വെറും നാലു റണ്‍സ് മാത്രം വഴങ്ങിയാണ് ബേസില്‍ രണ്ടു പേരെ പുറത്താക്കിയത്. കൗളാണ് മാന്‍ ഓഫ് ദി മാച്ച്.

വിക്കറ്റ് വേട്ടയ്ക്ക് തിരികൊളുത്തിയത് മക്ലെനഗന്‍

വിക്കറ്റ് വേട്ടയ്ക്ക് തിരികൊളുത്തിയത് മക്ലെനഗന്‍

മക്ലെനഗനാണ് ഹൈദരാബാദിന്റെ പതനത്തിനു തുടക്കമിട്ടത്. രണ്ടാം ഓവറിലെ നാലാമത്തെ പന്തില്‍ ശിഖര്‍ ധവാനെ (5) മക്ലെനഗന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഇതേ ഓവറിലെ അവസാന പന്തില്‍ വൃധിമാന്‍ സാഹയെ അക്കൗണ്ട് തുറക്കും മുമ്പു തന്നെ മക്ലെനഗന്‍ ഇഷാന്‍ കിഷനു സമ്മാനിച്ചു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് മുംബൈ മല്‍സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. വാലറ്റത്ത് യൂസുഫിന്റെയും നബിയുടെയും ചെറുത്തുനില്‍പ്പാണ് ഹൈദരാബാദിനെ 100 കടക്കാന്‍ സഹായിച്ചത്.

Story first published: Wednesday, April 25, 2018, 0:13 [IST]
Other articles published on Apr 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+