Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈമടക്കിയേറില്‍ സുനില്‍ നരൈന്‍ വീണ്ടും കുരുക്കില്‍; ഐപിഎല്‍ നഷ്ടമാകുമോ?

ഇസ്ലാമാബാദ്: വിന്‍ഡീസ് ഓഫ് സ്പിന്നര്‍ സുനില്‍ നരൈന്‍ വീണ്ടും കുരുക്കില്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ നരൈന്റെ പന്തേറിനെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ, ലാഹോര്‍ ക്വാലന്‍ഡേഴ്‌സിനുവേണ്ടി കളിക്കുന്ന നരൈന്‍ മുന്നറിയിപ്പ് പട്ടകയിലാണുള്ളതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

സൂപ്പര്‍ കപ്പ്: ഐ ലീഗിനോട് കണക്കുതീര്‍ത്ത് ഐഎസ്എല്‍... എടിക്കെ, മുംബൈ പ്രീക്വാര്‍ട്ടറില്‍
നരൈന്റെ ബൗളിങ് നിരീക്ഷിച്ചശേഷം വിലക്കുന്നതില്‍ തീരുമാനമെടുക്കും. ഐപിഎല്‍ ടീം കൊല്‍ക്കത്തയുടെ താരമായ നരൈന്‍ നേരത്തെ വിലക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ഐപിഎല്‍ സീസണ്‍ അടുത്തിരിക്കെ പാക് ലീഗില്‍ നിന്നും വിലക്കുന്നത് ബൗളറുടെ ഭാവിയെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

sunilnarine

2015ല്‍ ഐപിഎല്‍ മത്സരത്തിനിടെയാണ് നരൈന്‍ ആദ്യമായി ബൗളിങ് ആക്ഷന്റെ പേരില്‍ സംശയത്തിലാകുന്നത്. അതേവര്‍ഷം നവംബറില്‍ ഐസിസി നരൈനെ വിലക്കുകയും ചെയ്തു. പിന്നീട് നടന്ന പരിശോധനയില്‍ ബൗളിങ് ആക്ഷന്‍ അംഗീകരിക്കപ്പെടുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തുകയുമായിരുന്നു. ഐപിഎല്‍ 2017ല്‍ നരൈന്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പന്തേറില്‍ മാത്രമല്ല, ബാറ്റിങ്ങിലും തിളങ്ങുമെന്ന് നരൈന്‍ തെളിയിച്ചു. പുതിയ സീസണിലും ടീമിനുവേണ്ടി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

Story first published: Saturday, March 17, 2018, 10:35 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+