Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ നരെയ്ന്‍ ഐപിഎല്ലിലും കൈമടക്കി എറിയുന്നെന്ന് അംപയര്‍!

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ വീണ്ടും ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍. നരെയ്ന്‍ കൈ മടക്കി എറിയുകയാണ് എന്ന് ഫീല്‍ഡ് അംപയര്‍മാരാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തില്‍ നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ സംശയകരമായിരുന്നു എന്നാണ് അംപയര്‍മാരായ വിനീത് കുല്‍ക്കര്‍ണി, റിച്ചര്‍ഡ് ഇല്ലിംഗ്‌വര്‍ത് എന്നിവര്‍ പറയുന്നത്.

sunilnarine

ബൗളിംഗ് ആക്ഷനില്‍ പ്രശ്‌നങ്ങളുണ്ടായതിനെ ചൊല്ലി നേരത്തെയും നരെയ്ന്‍ വിവാദത്തിലായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ പോലും കളിക്കാനാകാതിരുന്ന നരെയ്ന്‍ ഐ പി എല്ലിന് തൊട്ടുമുമ്പാണ് ഐ സി സിയുടെ ടെസ്റ്റ് വിജയിച്ച് പന്തെറിയാന്‍ തുടങ്ങിയത്. ബൗളിംഗ് ആക്ഷന്‍ മാറ്റിയ നരെയ്ന്‍ പഴയ ഫോമിന്റെ അരികില്‍ പോലും എത്തിയിരുന്നില്ല.

സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തില്‍ നരെയ്ന്‍ വിട്ടുകൊടുത്തത് നാലോവറില്‍ 38 റണ്‍സാണ്. വിക്കറ്റൊന്നും കിട്ടിയുമില്ല. നരെയ്‌ന്റെ ദൂസരയും കാരം ബോളുമാണ് സംശയം ഉണ്ടാക്കുന്നത്. ഐ സി സി പരിശോധനയില്‍ ആക്ഷന്‍ പ്രശ്‌നക്കാരനായാല്‍ ഒരു വര്‍ഷത്തെ ബൗളിംഗ് വിലക്കാണ് നരെയ്‌നെ കാത്തിരിക്കുന്നത്.

സ്പിന്‍ ബൗളര്‍മാരെക്കൊണ്ട് കളി ജയിക്കുന്ന കൊല്‍ക്കത്ത ബൗളിംഗിന്റെ കുന്തമുനയാണ് ഈ വെസ്റ്റ് ഇന്ത്യന്‍ മാന്ത്രിക സ്പിന്നര്‍. 2014 ലെ ചാമ്പ്യന്‍സ് ലീഗിലാണ് നരെയ്‌നെ ആദ്യമായി നോ ബോള്‍ വിളിച്ചത്. ചാമ്പ്യന്‍സ് ലീഗ് പാതിവഴിയില്‍ നില്‍ക്കേ നരെയ്‌ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും നരെയ്‌ന് കളിക്കാനായില്ല.

Story first published: Saturday, April 25, 2015, 8:56 [IST]
Other articles published on Apr 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+