Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നരെയ്ന്‍ വീണ്ടും കുരുക്കില്‍... ഐപിഎല്‍ നഷ്ടമാവുമോ? ആശങ്കയോടെ കൊല്‍ക്കത്ത

കറാച്ചി: ഏപ്രിലില്‍ ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആശങ്കയിലാക്കി പ്രമുഖ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ കുരുക്കില്‍. ബൗളിങ് ആക്ഷന്റെ പേരിലാണ് വെസ്റ്റ്ഇന്‍ഡീസ് താരം പ്രതിക്കൂട്ടിലായിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്താന്‍ പ്രീമിയര്‍ ലീഗിനിടെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ പരാതി വന്നിരിക്കുന്നത്.

1

ഐപിഎല്‍ മാതൃകയില്‍ പാകിസ്താനില്‍ നടക്കുന്ന പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ലാഹോര്‍ ക്വലാന്‍ഡേഴ്‌സ് ടീമിന്റെ താരമാണ് അദ്ദേഹം. ബുധനാഴ്ച രാത്രി ക്വെട്ട ഗ്ലാഡിയേറ്റേഴ്‌സിനെതിരേ നടന്ന മല്‍സരത്തിനു ശേഷമാണ് മാച്ച് ഒഫീഷ്യല്‍സ് നരെയ്‌ന്റെ ബൗളിങ് ആക്ഷനിന്‍ സംശയം പ്രകടിപ്പിച്ചത്. മുന്നറിയിപ്പ് ലഭിച്ചവരുടെ ലിസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എങ്കിലും ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നരെയ്‌നു കളിക്കാമെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

2

എന്നാല്‍ ബൗങിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായത് നരെയ്‌ന്റെ ഐപിഎല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ഐസിസി നിയമം അനുസരിച്ച് ഒരിക്കല്‍ക്കൂടി ബൗളിങ് ആക്ഷനില്‍ മാച്ച് ഒഫീഷ്യല്‍സ് സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനെതിരേ ബൗളിങ് വിലക്ക് വരും. ഇതാദ്യമായല്ല ബൗളിങ് ആക്ഷന്റെ പേരില്‍ നരെയ്ന്‍ കുരുക്കിലാവുന്നത്. 2015ലെ ഐപിഎല്ലില്‍ സംശയാസ്പദമായ ബൗളിങിനെ തുടര്‍ന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. ഇതേ വര്‍ഷം നവംബറില്‍ നരെയ്‌നെ ഐസിസി സസ്‌പെന്റും ചെയ്തിരുന്നു.

Story first published: Friday, March 16, 2018, 14:47 [IST]
Other articles published on Mar 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+