ശമ്പളം താങ്ങാന്‍ വയ്യ; ബിസിസിഐ ഗാവസ്‌കറെയും പറഞ്ഞുവിടുന്നു!
മുംബൈ: രവി ശാസ്ത്രിക്ക് പിന്നാലെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കറുമായുള്ള കരാറും ബി സി സി ഐ അവസാനിപ്പിക്കുന്നു. ബി സി സി ഐയുടെ കമന്ററി ടീമിലാണ് ഇപ്പോള്‍ സുനില്‍ ഗാവസ്‌കര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിഫലം താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ബി സി സി ഐ ഗാവസ്‌കറുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.
ഈ മാസമോ അടുത്ത മാസമോ ആയി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജയ് മഞ്ജരേക്കറായിരിക്കും ഹര്‍ഷ ഭോഗ്ലെയ്‌ക്കൊപ്പം ഇനി ബി സി സി ഐയുടെ മുഴുവന്‍ സമയ കമന്ററി പാനലില്‍ ഉണ്ടാകുക. 35000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പ്രതിഫലത്തിന് ഒരു ദിവസം കമന്ററി പറയാന്‍ ബി സി സി ഐക്ക് മുന്‍താരങ്ങളെ ലഭ്യമാണ്.

എന്നാല്‍ സുനില്‍ ഗാവസ്‌കറിന് ഇതിന്റെ എട്ട് മടങ്ങോളം നല്‍കേണ്ടി വരുന്നു എന്നാണ് അറിയുന്നത്. ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് വേണ്ടി സഞ്ജയ് മഞ്ജരേക്കറിന് ബി സി സി ഐ നല്‍കിയ പ്രതിഫലം 36.49 ലക്ഷമാണ്. അനില്‍ കുബ്ലെ 39.1 ലക്ഷത്തിനും കമന്ററി പറഞ്ഞു. അതേസമയം ഗാവസ്‌കറിന് കിട്ടിയത് 90 ലക്ഷം രൂപയാണ്. പുതിയ പ്രസിഡണ്ട് ശശാങ്ക് മനോഹറുമായി ഗാവസ്‌കര്‍ നല്ല ബന്ധത്തിലല്ല എന്നും സൂചനകളുണ്ട്.
ട്വന്റി 20 ലോകകപ്പോടെയാണ് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുമായുള്ള കരാര്‍ ബി സി സി ഐ അവസാനിപ്പിച്ചത്. മുഴുവന്‍ സമയ കോച്ചിനെയാണ് ഇന്ത്യ തേടുന്നതെന്നും ടീം ഡയറക്ടറുടെ പദവി ഇനി ഉണ്ടാകില്ലെന്നും സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ബി സി സി ഐയുമായുള്ള കരാര്‍ അവസാനിച്ചതോടെ രവി ശാസ്ത്രി ഐ പി എല്‍ ഒമ്പതാം സീസണ് കമന്ററി പറയാനെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications