For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിറ്റ്‌നസില്‍ സംശയം വേണ്ട, പ്രചോദനം സൂര്യ- ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന് സര്‍ഫറാസ്

സഞ്ജു സാംസണിനെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളാണ് യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി ഓരോ സീസണിലും റണ്‍സ് വാരിക്കൂട്ടിയിട്ടും ഇന്ത്യന്‍ സെലക്ടര്‍മാരും ബിസിസിഐയും ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ തുടരുകയാണ്. സര്‍ഫറാസിനെ സംബന്ധിച്ച് ഏറ്റവും വലിയ പോരായ്മയായി സെലക്ടര്‍മാര്‍ കാണുന്നത് താരത്തിന്റെ അമിത വണ്ണമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റി നേരത്തേ ചില സംശയങ്ങളും പ്രകടിപ്പിച്ചിരുന്നു.

SARFARAZ KHAN TRAINING

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസ് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പുതുതായി ടീമിലുള്‍പ്പെടുത്തിയ സെലക്ഷന്‍ കമ്മിറ്റി സര്‍ഫറാസിനെ തഴയുകയായിരുന്നു. ഇതേതുടര്‍ന്നു സോഷ്യല്‍ മീഡിയയിലൂടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദുള്‍പ്പെടെയുള്ളവര്‍ താരത്തെ പിന്തുണച്ച് രംഗത്തും വന്നിരുന്നു.

രൂക്ഷമായ ഭാഷയിലായിരുന്നു സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ഗവാസ്‌കര്‍ ആഞ്ഞടിച്ചത്. സ്ലിം ആയ ശരീരമുള്ളവരെ മാത്രം ടീമില്‍ മതിയെങ്കില്‍ ഒരു ഫാഷന്‍ ഷോയ്ക്കും പോകാവുന്നതാണ്. ഏതെങ്കിലും മോഡലുകളെ കണ്ടെത്തി അവരുടെ കൈയില്‍ ബാറ്റും ബോളും നല്‍കി മെച്ചപ്പെടുത്തി എടുക്കാവുന്നതാണ്. പക്ഷെ ക്രിക്കറ്റിന്റെ വഴി അതല്ല. എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ളവര്‍ ഇവിടെയുണ്ടാവും. ശരീരവലിപ്പത്തിലല്ല, അവര്‍ നേടിയ റണ്‍സും വിക്കറ്റുകളുമാണ് നോക്കേണ്ടത്. സെഞ്ച്വറി നേടിയാല്‍ അവന്‍ കളത്തിന് പുറത്തു നില്‍ക്കുന്നില്ല. വീണ്ടും ഗ്രൗണ്ടിലേക്കു തിരിച്ചെത്തുകയാണ് ചെയ്യുന്നത്. സര്‍ഫറാസ് ഫിറ്റാണന്നാണ് ഇതു കാണിക്കുന്നതെന്നും ഗവാസ്‌കര്‍ വിശദമാക്കിയിരുന്നു.

SARFARAZ KHAN IN DC

തന്നെക്കുറിച്ചുള്ള ഗവാസ്‌കറിന്റെ വാക്കുകളോടു ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ക്യാംപില്‍ വച്ച് പ്രതികരിച്ചിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. അദ്ദേഹം പറഞ്ഞ കാര്യം ഞാന്‍ കുറച്ചുമുമ്പ് കേട്ടിരുന്നു. ഞാന്‍ അപ്പോള്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ദിവസം രാവിലെയായിരുന്നു ഞാന്‍ ഇതു കണ്ടത്. ഫിറ്റ്‌നസ് തീര്‍ച്ചയായും കായിക താരത്തെ സംബന്ധിച്ച് പ്രധാനം തന്നെയാണ്.

ഞാന്‍ എന്റെ കഴിവിന്റെ പമരാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ അവസാനത്തെ രഞ്ജി മല്‍സരം കഴിഞ്ഞപ്പോള്‍ ഞാന്‍ അര്‍ധരാത്രി രണ്ടു മണിയോടെയായിരുന്നു വീട്ടിലെത്തിയത്. പുലര്‍ച്ചെ അഞ്ചു മണിക്ക് പരിശീലനത്തിനു വേണ്ടി ഗ്രൗണ്ടിലെത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ എന്റെ ഗ്രൗണ്ട് ഫിറ്റ്‌നസ് മികച്ചതെന്നു കരുതുന്നു. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിന്റെ കാര്യമെടുത്താല്‍ രഞ്ജിയിലും ഐപിഎല്ലിലുമായാലും ഞാന്‍ പരമാവധി എടുക്കാന്‍ ശ്രമിക്കാറുണ്ട്. ഡിസി അടുത്തിടെ ഡല്‍ഹിയില്‍ 14 ദിവസത്തെ ഫിറ്റ്‌നസ് ക്യാംപ് നടത്തിയിരുന്നതായും സര്‍ഫറാസ് വിശദമാക്കി.

ഇന്ത്യന്‍ ടീമില്‍ ഇനിയും അവസരം ലഭിക്കാത്തതിനെക്കുറിച്ച് കൂടുതലായി ആലോചിക്കുന്നില്ലെന്നും സ്വന്തം ഫോമിലാണ് ശ്രദ്ധിക്കുന്നതെന്നും 25 കാരനായ സര്‍ഫറാസ് ഖാന്‍ പറയുന്നു. നിലവലെ മികച്ച ഫോം കഴിയുന്നത്രയും സമയും തുടര്‍ന്നു കൊണ്ടു പോവുകയെന്നതിലാണ് ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത്. നിങ്ങളുടെ ഫോം നഷ്ടമാവുകയാണെങ്കില്‍ പിന്നെ അത് എളുപ്പത്തില്‍ തിരിച്ചുവരികയില്ല. ഒരു താരം വൈകി ടീമിലെത്തിയാല്‍ പലപ്പോഴും ഇതു സംഭവിക്കാറുണ്ട്. സൂര്യകുമാര്‍ യാദവിനെ ഉദാഹരണമായി എടുക്കാം.

SARARAZ KHAN RANJI TROPHY

അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്. ഞങ്ങള്‍ രണ്ടു പേരും നന്നായി സ്വീപ്പ് ഷോട്ടുകള്‍ കളിക്കുന്നവരാണ്. സൂര്യയും വൈകിയാണ് ഇന്ത്യന്‍ ടീമിലെത്തിയത്. അദ്ദേഹം മികച്ച ഫോമിലുമാണ്. അതുകൊണ്ടു തന്നെ ഒരുപാട് കാത്തിരിക്കേണ്ടി വരുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. ഫോം തുടര്‍ന്നു പോവുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 25, 2023, 12:26 [IST]
Other articles published on Mar 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+