Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാന്‍ കോലിയും ബുംറയും വേണ്ട! കാരണമുണ്ട്; ഗവാസ്‌കര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും. മൂന്ന് പേരും ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലുകളാണെന്ന് പറയാം. ഇന്ത്യ ടി20 ലോകകപ്പില്‍ കിരീടം നേടി നില്‍ക്കുമ്പോള്‍ ഈ മൂന്ന് പേരും ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇനി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വലിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇതിനായുള്ള തയ്യാറെടുപ്പ് ഒരുവശത്ത് ഇന്ത്യന്‍ ടീം നടത്തുന്നുമുണ്ട്. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെ ഇന്ത്യക്ക് നിര്‍ണ്ണായക ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നീ മൂന്ന് താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇവരെ ഇന്ത്യയില്‍ ടെസ്റ്റ് കളിപ്പിക്കേണ്ട ആവശ്യമില്ല. പകരം യുവതാരങ്ങളെ കളിപ്പിച്ചാല്‍ മതി. ഇന്ത്യയിലെ പിച്ചുകളില്‍ മൂന്ന് സ്പിന്നര്‍മാരെ ടെസ്റ്റില്‍ കളിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബുംറ കളിക്കാതിരുന്നാലും പ്രശ്‌നമല്ല. പകരം മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം മതിയാകും.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് കാത്ത് വലിയ മത്സരത്തിലേക്ക് ഉപയോഗിക്കണം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ മാത്രം ഇവരെ ടെസ്റ്റില്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയടക്കം വരാനിരിക്കെയാണ് ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം. ഇന്ത്യയെ സംബന്ധിച്ച് ഗംഭീറും രോഹിത്തും ബുംറയും ടീമിന്റെ നിര്‍ണ്ണായക ഘടകങ്ങളാണ്. കോലിയും രോഹിത്തും ടി20യില്‍ നിന്ന് വിരമിച്ചു.

rohit sharma

അതുകൊണ്ടുതന്നെ ഇവര്‍ക്ക് ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കും. ഇതാവും സൂപ്പര്‍ താരങ്ങള്‍ പദ്ധതിയിടുന്നതും. ഇന്ത്യയില്‍ യുവതാരങ്ങളുമായി ടെസ്റ്റ് കളിച്ചാല്‍ വലിയ ടീമിനെതിരായ മത്സരം ജയിക്കുക പ്രയാസമാവും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ സെന ടീമുകള്‍ ഏത് പിച്ചിലും ജയിക്കാന്‍ കരുത്തുള്ളവരാണ്. ഇവര്‍ക്കെതിരേ ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങുകയെന്നത് മണ്ടത്തരമാവും.

ഇവര്‍ക്ക് പരിമിത ഓവറില്‍ വിശ്രമം നല്‍കി ജോലിഭാരം നിയന്ത്രിക്കുന്നതാണ് നല്ലത്. ടെസ്റ്റില്‍ നിന്ന് ഇവരെ മാറ്റിനിര്‍ത്തുന്നത് മണ്ടന്‍ തീരുമാനമാവാനാണ് സാധ്യത. ടെസ്റ്റിലേക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു. വിദേശ പര്യടനങ്ങളില്‍ ഹാര്‍ദിക്കിനെപ്പോലൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്ക് നന്നായിട്ടുണ്ട്. നിലവില്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെയാണ് ഈ റോളില്‍ ഇന്ത്യ പരിഗണിക്കുന്നത്.

എന്നാല്‍ ശാര്‍ദ്ദുല്‍ സ്ഥിരതയുള്ള താരമല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും വിശ്വസ്തനല്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കും. വിദേശ പര്യടനങ്ങളില്‍ ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. പരിക്കേറ്റതിന് ശേഷം ഹാര്‍ദിക് ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായെത്തുമ്പോള്‍ ഹാര്‍ദിക്കിനെ ടെസ്റ്റിലേക്ക് തിരികെ കൊണ്ടുവന്നേക്കും.

അങ്ങനെ വന്നാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടാവും. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് തവണയും ഫൈനലില്‍ കിരീടം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഇത്തവണ എന്ത് വിലകൊടുത്തും കപ്പ് നേടിയെടുക്കേണ്ടതായുണ്ട്. അതിന് ഹാര്‍ദിക്കിനെപ്പോലൊരു താരം ഇന്ത്യക്കുണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്തായാലും ഗവാസ്‌ക്കറിന്റെ നിര്‍ദേശം ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Wednesday, July 10, 2024, 14:31 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+