For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND v NZ: 4 കളിയില്‍ 350!! സര്‍ഫറാസിനെ ഇത്ര നാള്‍ എന്തിന് മാറ്റി നിര്‍ത്തി? ഗവാസ്‌കര്‍ കലിപ്പില്‍

മുംബൈ: ശരീരഭാരത്തിന്റെയും ഫിറ്റ്‌നസിന്റെയും കാരണം പറഞ്ഞ് യുവതാരം സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവരാന്‍ വൈകിയതില്‍ ബിസിസിഐക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും സര്‍ഫറാസിനു ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്താന്‍ ഏറെ വൈകിടിയിരുന്നു. തടിച്ച ശരീരപ്രകൃതമായിരുന്നു താരത്തിനു തിരിച്ചടിയായത്.

ഒടുവില്‍ ഈ വര്‍ഷമാണ് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ സര്‍ഫറാസിനു അരങ്ങേറാന്‍ അവസരം ലഭിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് 27 കാരനായ താരം. ഏറ്റവും അവസാനം ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടെസ്റ്റില്‍ കന്നി സെഞ്ച്വറിയും സര്‍ഫറാസ് കുറിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ 195 ബോളില്‍ 150 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. 18 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

SARFARAZ KHAN

വിമര്‍ശിച്ച് ഗവാസ്‌കര്‍

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്റെ പ്രകടനം പ്രശംസിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. അതോടൊപ്പം അമിത വണ്ണമെന്ന കാരണം ചൂണ്ടിക്കാട്ടി ഇത്രയും നാള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും യുവാതാരത്തെ അവഗണിച്ചതിനു ബിസിസിഐ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് സ്റ്റാറിലെ കോളത്തിലാണ് ബിസിസിഐക്കെതിരേ ഗവാസ്‌കര്‍ രംഗത്തു വന്നിരിക്കുന്നത്.

ബാറ്റുമായി മൈതാനത്തിലേക്കുള്ള സര്‍ഫറാസ് ഖാന്റെ മടങ്ങിവരവ് അവന്‍റെ അരക്കെട്ടിനേക്കാള്‍ ഗംഭീരമായിരുന്നു. ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തരത്തിലുള്ള ഐഡിയകളുള്ള ഒരുപാട് തീരുമാനമെടുക്കുന്നയാളുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടെന്നതാണ് ഖേദകരമായ കാര്യമെന്നും ഗവാസ്‌കര്‍ തുറന്നടിക്കുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന് സ്ഥാനം നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നൂറു കണക്കിനു റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നിട്ടും അവനു അവസരങ്ങള്‍ ഇന്ത്യ നല്‍കിയില്ല. മെലിഞ്ഞ അരക്കെട്ട് വേണമെന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്യാവശ്യമാണെന്നു കരുതുന്നവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തീരുമാനങ്ങളെടുക്കുന്നവരില്‍ ഉണ്ടായതു കാരണമാണിതെന്നും ഗവാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചു.

റിഷഭിനെ നോക്കൂ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങണമെങ്കില്‍ മെലിഞ്ഞ അരക്കെട്ടും ഫിറ്റ്‌നസുള്ള ശരീരവവും തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ലെന്നു റിഷഭ് പന്തിനെ ഉദാഹരണമായി സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. മെലിഞ്ഞ അരക്കെട്ടില്ലാത്ത മറ്റൊരു ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്. എന്നിട്ടും എത്ര വലിയ ഇംപാക്ടാണ് കളിക്കളത്തില്‍ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിക്കുന്നത്. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് കൂടി കാക്കുന്നയാളാണ് റിഷഭെന്നതു മറക്കാന്‍ പാടില്ല.

ആറു മണിക്കൂറോളം വിക്കറ്റിനു പിന്നില്‍ കുനിഞ്ഞും നിവര്‍ന്നും നിന്നാല്‍ മാത്രം പോരാ. ത്രോകള്‍ക്കായി സ്റ്റംപുകള്‍ക്കടുത്തേക്കു ഓടുകയും വേണം. അതുകൊണ്ടു തന്നെ ദയവു ചെയ്ത് ഈ യോ- യോ ടെസ്റ്റുകളെല്ലാം (ഫിറ്റ്‌നസ്) നിര്‍ത്തലാക്കണം.അതിനു പകരം ഒരു താരം മാനസികമായി എത്ര മാത്രം കരുത്തനാണെന്നു പരിശോധിക്കുകയാണ് വേണ്ടതെന്നും കോളത്തില്‍ ഗവാസ്‌കര്‍ കുറിക്കുന്നു.

RISHABH PANT

ചെറിയ അരക്കെട്ടുള്ളയാളുകളാണ് ഏറ്റലും ഫിറ്റ്‌നസുള്ളയാളെന്ന ധാരണ ഇന്ത്യയിലെ ഒരുപാട് പേര്‍ക്കുണ്ട്. മെലിഞ്ഞ അരക്കെട്ടുള്ളവരെ ചൂണ്ടിക്കാണിച്ച് അയാള്‍ എത്ര മാത്രം ഫിറ്റാണെന്നു നോക്കൂയെന്നു നമ്മള്‍ എത്ര തവണ പലരില്‍ നിന്നും കേട്ടുകഴിഞ്ഞു? സ്‌പോര്‍ട്‌സിലെ ഫിറ്റ്‌നസെന്നത് മെലിഞ്ഞ അരക്കെട്ടിനെ മാത്രം ആശ്രയിച്ചുള്ളതല്ല. മനസ്സ് കരുത്തുറ്റതാണെങ്കില്‍ ശാരീരികമായ ഫിറ്റ്‌നസിനെ അതു വഴി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ഫറാസിന്റെ കരിയര്‍

സര്‍ഫറാസ് ഖാന്റെ അന്താരാഷ്ട്ര കരിയറിലേക്കു വരികയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി നാലു ടെസ്റ്റുകളിലായി ഏഴു ഇന്നിങ്‌സുകളിലാണ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 58.33 ശരാശരിയില്‍ 77.77 സ്‌ട്രൈക്ക് റേറ്റില്‍ 350 റണ്‍സ് താരം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി 52 മല്‍സരങ്ങളില്‍ നിന്നും സര്‍ഫറാസ് വാരിക്കൂട്ടിയത് 4572 റണ്‍സാണ്. 16 സെഞ്ച്വറികളും 14 ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര് പുറത്താവാതെ നേടിയ 301 റണ്‍സുമാണ്.

Story first published: Tuesday, October 22, 2024, 11:39 [IST]
Other articles published on Oct 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+