ഐപിഎല്‍ ലേലത്തില്‍ കപില്‍ ദേവിന് എത്ര കിട്ടും?; ഗാവസ്‌കറിന്റെ ഞെട്ടിക്കുന്ന മറുപടി

ജയ്പൂര്‍: വരും വര്‍ഷത്തെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം സമാപിച്ചുകഴിഞ്ഞു. ഇത്തവണയും ഇന്ത്യന്‍ യുവതാരങ്ങളാണ് വിലപിടിച്ചവരായത്. ഐപിഎല്‍ ലേലത്തെക്കുറിച്ച് വിലയിരുത്തവെ മുന്‍ ഇന്ത്യന്‍താരം കപില്‍ ദേവ് ഇപ്പോഴാണ് കളിച്ചിരുന്നെങ്കില്‍ എത്ര രൂപയ്ക്ക വിറ്റുപോകും എന്ന ചോദ്യത്തിന് സുനില്‍ ഗാവസ്‌കര്‍ നല്‍കിയ ഉത്തരം രസകരമാണ്.
ധോണി ഇന്ത്യയുടെ എക്കാലത്തെയും മഹാനായ താരമെന്ന് കപില്‍ ദേവ്
ഇന്നേവരെ ഒരു കളിക്കാരനും സങ്കല്‍പിക്കാന്‍പോലും കഴിയാത്ത 25 കോടി രൂപയ്ക്ക് കപിലിനെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായേനെയെന്നാണ് ഗാവസ്‌കര്‍ മറുപടി നല്‍കിയത്. കപിലിന്റെ മൂല്യം അത്രയും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് കപില്‍. കപിലിന് 25 കോടി കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

സമകാലികരായ കപിലും ഗാവസ്‌കറും ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ളവരാണ്. 225 ഏകദിനങ്ങളില്‍നിന്നും കപില്‍ 3783 റണ്‍സും 253 വിക്കറ്റും നേടിയിട്ടുണ്ട്. ഗാവസ്‌കറാകട്ടെ 108 ഏകദിനങ്ങളില്‍നിന്നും 3092 റണ്‍സ് സ്വന്തമാക്കി. 1983ലെ ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് കപില്‍. അത്തെ ടീമില്‍ ഗാവസ്‌കര്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയിരുന്നു.
അടുത്ത ലോകകപ്പ് ആരു നേടുമെന്ന ചോദ്യത്തിന് കോലിയുടെ ടീം മൂന്നാം തവണ ഇന്ത്യയ്ക്കായി ലോകകപ്പ് ഉയര്‍ത്തുന്നത് കാണാനാണ് ആഗ്രഹമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ഇന്ത്യ ജയിക്കുമോ എന്ന് പറയാറായിട്ടില്ല. ഒരു ടീമായി കളിച്ചാല്‍ ഇന്തയ്ക്ക് ജയം നേടാം. ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇന്ത്യ. ഇന്ത്യ ലോകകപ്പില്‍ മികവുകാട്ടുമെന്നും ഗാവസ്‌കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications