Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇന്ത്യയുടെ എക്കാലത്തെയും മഹാനായ താരമെന്ന് കപില്‍ ദേവ്

ദില്ലി: ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനായ എംഎസ് ധോണിയെക്കുറിച്ച് ചോദിച്ചാല്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്യാപ്റ്റനായ കപില്‍ ദേവ് പറയും ഇന്ത്യയുടെ എക്കാലത്തെയും മഹാനായ താരമാണ് ധോണിയെന്ന്. ധോണിയെ മഹാനാക്കുന്നതില്‍ കപില്‍ ദേവിന് അദ്ദേഹത്തിന്റേതായ ചില കാരണങ്ങളുമുണ്ട്. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്ന കപിലിന്റെ പരാമര്‍ശം.

ഇന്ത്യ കണ്ടതില്‍വെച്ചേറ്റവും മഹാനായ താരമാണ് ധോണിയെന്ന് കപില്‍ പറഞ്ഞു. ധോണി 90 ടെസ്റ്റുകള്‍ക്കുശേഷം കളി മതിയാക്കി യുവ താരങ്ങള്‍ക്കായി അരങ്ങൊഴിഞ്ഞുകൊടുത്തു. ധോണി ചെയ്ത ആ കാര്യത്തെ താന്‍ അത്രയേറെ വിലമതിക്കുന്നതായും കപില്‍ ചൂണ്ടിക്കാട്ടി. 2014ലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

kapildev

ഇപ്പോഴത്തെ താരങ്ങള്‍ക്ക് ഏങ്കെിലും തരത്തിലുള്ള സഹായം നല്‍കുമോ എന്ന ചോദ്യത്തിനും കപിലിന് വ്യക്തമായ ഉത്തരമുണ്ട്. അവര്‍ അതിനായി ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ സഹായം നല്‍കേണ്ടതുള്ളൂയെന്നാണ് കപിലിന്റെ പ്രതികരണം. അവര്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന താരങ്ങളാണ്. ഒരു മുന്‍താരങ്ങളും അനാവശ്യമായി അവരെ സഹായിക്കേണ്ടതില്ല. എന്നാല്‍, അവര്‍ ആവശ്യപ്പെട്ടാല്‍ മുന്‍ താരങ്ങള്‍ നോ പറയില്ലെന്നും കപില്‍ പറഞ്ഞു.

ഇതേ പരിപാടിയില്‍ പങ്കെടുത്ത ഗാവസ്‌കര്‍ കപിലിന്റെ 175 റണ്‍സാണ് താന്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് എന്ന് അഭിപ്രായപ്പെട്ടു. 1983ലെ ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരെ തോല്‍വി മുന്നില്‍കണ്ട നിമിഷത്തിലാണ് കപില്‍ അവതരിച്ചത്. 17 റണ്‍സിന് 5 വിക്കറ്റ് നഷ്ടമായി തകര്‍ന്ന ഇന്ത്യയെ കപിലിന്റെ പ്രകടന മികവില്‍ 266 റണ്‍സിലെത്തിച്ചിരുന്നു. സിംബാബ്‌വേ 235 റണ്‍സില്‍ പുറത്താവുകയും ചെയ്തു.

Story first published: Wednesday, December 19, 2018, 12:00 [IST]
Other articles published on Dec 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+