കമന്ററി ബോക്‌സിന്റെ ഗ്ലാസ് വാതില്‍ തകര്‍ന്നുവീണു; ഗാവസ്‌കറും മഞ്ജരേക്കറും കഷ്ടിച്ച് രക്ഷപ്പെട്ടു
ലക്നൗ: ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടി20 മത്സരത്തിനിടെ പുതുതായി നിര്‍മ്മിച്ച ലക്നൗ ഏകനാ സ്റ്റേഡിയത്തിലെ കമന്ററി ബോക്സ് തകര്‍ന്നുവീണു. മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും കടന്നുപോയ ഉടനെയായിരുന്നു ഗ്ലാസുകൊണ്ട് നിര്‍മിച്ച വാതില്‍ തകര്‍ന്നുവീണത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കിയ സ്റ്റേഡിയത്തിലായിരുന്നു സംഭവം.
നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് മഞ്ജരേക്കര്‍ പിന്നീട് പ്രതികരിച്ചു. 24 വര്‍ഷങ്ങള്‍ക്കുശേഷം ലക്‌നൗവിലേക്ക് ഒരു അന്താരാഷ്ട്ര മത്സരം തിരിച്ചുവന്നപ്പോള്‍ അപകടമുണ്ടായത് നടുക്കത്തോടെയാണ് മുന്‍താരങ്ങള്‍ വിവരിച്ചത്. കാര്‍ഡ്സ് പാക്കറ്റ് പോലെ ഗ്ലാസ് വാതിലുകളിലൊന്ന് തകര്‍ന്നുപോയെന്ന് താരം പറഞ്ഞു.

അമ്പതിനായിരത്തോളം കാണികളാണ് കളികാണാനെത്തിയത്. ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് കളിയുടെ നടത്തിപ്പുകാരെങ്കിലും സ്റ്റേഡിയം സ്വകാര്യ ഉടമസ്ഥതയിലുള്ളതിനായതിനാല്‍ കൂടുതല്‍ പ്രതികരിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വന്‍സംഘം സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്റ്റേഡിയം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രോ കബഡി ലീഗ്; തെലുഗ് ടൈറ്റന്‍സിനെ തളച്ച് യോദ്ധ; ജയ്പൂര്‍ വിജയവഴിയില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications