Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തെലുഗ് ടൈറ്റന്‍സിനെ തളച്ച് യോദ്ധ; ജയ്പൂര്‍ വിജയവഴിയില്‍

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും സമനിയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് ഹരിയാണ സ്റ്റീലേഴ്‌സിനെ തോല്‍പ്പിച്ചു. കുറഞ്ഞ സ്‌കോര്‍ പിറന്ന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും 26-26 എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്. ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് ഹരിയാണ സ്റ്റീലേഴ്‌സിനെ 38-32 എന്ന നിലയില്‍ കീഴടക്കി.

സോണ്‍ എ യില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മത്സരത്തില്‍ ജയ്പൂര്‍ ടീം ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ നാലു മത്സരങ്ങളും തോറ്റ ജയ്പൂരിന് തിരിച്ചുവരവുകൂടിയായി ഇത്. ജയ്പൂരിനായി ദീപക് ഹൂഡ 12 പോയന്റുകള്‍ നേടി. മറ്റുകളിക്കാരും മികച്ച പിന്തുണയാണ് നല്‍കിയത്. ഹരിയാണയ്ക്കായി വികാസ് കണ്ടോല 10 പോയന്റുകള്‍ നേടിയപ്പോള്‍ നവീന്‍ 8 പോയന്റുകളും സ്വന്തമാക്കി.

pkl

സോണ്‍ ബിയിലെ മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. തെലുഗ് ടീമിനായി നീലേഷ് സാലുങ്കെ, മൊഹ്‌സെന്‍, അബോസര്‍ എന്നിവര്‍ നാലു പോയന്റുകള്‍വീതം നേടി. സൂപ്പര്‍താരം രാഹുല്‍ ചൗധരിക്ക് 3 പോയന്റുമാത്രമാണ് നേടാനായത്. യുപി യോദ്ധയ്ക്കുവേണ്ടി സച്ചിന്‍ കുമാര്‍ 5 പോയന്റുകളും ശ്രീകാന്ത് ജാദവ്, റിഷാങ്ക്, നിതേഷ് കുമാര്‍ എന്നിവര്‍ 4 പോയന്റുവീതവും സ്വന്തമാക്കി.

Story first published: Wednesday, November 7, 2018, 9:41 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+