Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അടുത്ത രണ്ടു ടെസ്റ്റുകള്‍ ആരു ജയിക്കും? പ്രവചിച്ച് ഗവാസ്‌കര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളുടെ ഫലം പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും ഇന്ത്യ വിജയിക്കുമെന്നാണ് ഗവാസ്‌കര്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അഹമ്മദാബാദിലാണ് ടെസ്റ്റ് പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളും നടക്കുന്നത്. അടുത്ത ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്.

1

വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇംഗ്ലണ്ട് ചില സമയങ്ങളില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നതിനു മുമ്പ് ബംഗ്ലാദേശിലോ, ശ്രീലങ്കയിലോ പരമ്പര കളിക്കാറുണ്ട്. ഈ യാത്ര ഇംഗ്ലണ്ട് ടീമിനെ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. അതു നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഈ കാരണം കൊണ്ടാണ് അടുത്ത രണ്ടു ടെസ്റ്റുകളിലും ഇന്ത്യ വിജയിക്കുമെന്നു തനിക്കു തോന്നുന്നതെന്നും ഗവാസ്‌കര്‍ വിശദമാക്കി. ഇനിയുള്ള ടെസ്റ്റുകളില്‍ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെങ്കിലും പകലും രാത്രിയുമായി നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു കനത്ത വെല്ലുവിളിയുയര്‍ത്താന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞേക്കുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

2

രണ്ടാം ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ പിങ്ക് ബോള്‍ ടെസ്റ്റിലും ഇന്ത്യ നിലനിര്‍ത്തുമെന്ന് താന്‍ കരുതുന്നില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇറക്കുക. മൂന്നു പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. കുല്‍ദീപ് യാദവിനു പകരം മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറ മൂന്നാം ടെസ്റ്റില്‍ മടങ്ങിയെത്താന്‍ സാധ്യത കൂടുതലാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ഇപ്പോള്‍ കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. കാരണം ഇരുടീമുകളും ഇപ്പോള്‍ 1-1ന് പരമ്പരയില്‍ ഒപ്പമാണ്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം ആഘോഷിച്ചിരുന്നു. ഇതേ വേദിയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ അതിനേക്കാള്‍ മികച്ച വിജയവുമായി ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം നേടാന്‍ ഇന്ത്യക്കു ഈ പരമ്പര വിജയിക്കേണ്ടതുണ്ട്. പരമ്പര സമനിലയില്‍ കലാശിച്ചാല്‍പ്പോലും ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവും. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചായിരിക്കും ഇന്ത്യ അടുത്ത രണ്ടു ടെസ്റ്റുകളിലും ഇറങ്ങുക.

Story first published: Wednesday, February 17, 2021, 13:52 [IST]
Other articles published on Feb 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+