For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍, വീരു, ദ്രാവിഡ് ഇവരൊക്കെ അന്നു സഹായം തേടി, ഇപ്പോഴത്തെ ആര്‍ക്കും ഒന്നും വേണ്ട!

ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ താരങ്ങളെ പരോക്ഷമായി വിമര്‍ശച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബാറ്റിങിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്‍ തലമുറയിലെ പല വമ്പന്‍ താരങ്ങളും സഹായം തേടി തന്നെ സമീപിക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ നിലവിലെ ടീമിലെ ഒരാള്‍ പോലും കരിയറിന്റെ മോശം സമയങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ഒരിക്കല്‍പ്പോലും തന്നോടു ഉപദേശം തേടിയിട്ടില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ പലര്‍ക്കും ബാറ്റിങില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും പക്ഷെ ആരും തന്നെ ഇതു പരിഹരിക്കാന്‍ തന്നെ സമീപിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സീനിയര്‍- ജൂനിയര്‍ വ്യത്യാസമില്ലാതെ ഏതൊരു താരത്തിനും എല്ലായ്‌പ്പോഴും സമീപിക്കമാവുന്ന വ്യക്തി കൂടിയാണ് ഗവാസ്‌കര്‍.

SUNIL GAVASKAR

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ തന്റെ ഉപദേശം ഒരു സമയത്തു മോശം ഫോമില്‍ നിന്നും കരകയറാന്‍ സഹായിച്ച സംഭവവും ഗവാസ്‌കര്‍ ഉദാഹരണമായി പറഞ്ഞു. ബാറ്റര്‍മാര്‍ ഒരേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങളുടെ ടെക്‌നിക്കിനു എന്തു സംഭവിച്ചുവെന്നു അവരോടു ചോദിക്കേണ്ടത് ആവശ്യമാണ്.

നിങ്ങള്‍ എങ്ങനെയാണ് ബാറ്ററെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചത്? ഒരു പക്ഷെ ബാറ്റിങിനെത്തിയാല്‍ ലെഗ് സ്റ്റംപ് ഗാര്‍ഡ് എടുക്കരുതെന്നും, വ്യത്യസ്തമായ മറ്റൊന്ന് എടുക്കണമെന്നും നിങ്ങള്‍ ആ താരത്തോടു പറയാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.

സെവാഗ് ഒരിക്കല്‍ സഹായം തേടി എന്നെ വിളിച്ചതായി ഓര്‍മിക്കുന്നു. അന്നു അദ്ദേഹത്തിനു അധികം റണ്ണൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഓഫ് സ്റ്റംപ് ഗാര്‍ഡ് ഒന്നു ശ്രമിച്ചു നോക്കൂയെന്നു ഞാന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു. എന്തിനാണ് സണ്ണി ഭായ് ഇതെന്നായിരുന്നു വീരൂവിന്റെ മറുചോദ്യം.

നിങ്ങള്‍ അത്ര നല്ല ഫുട്ട്‌വര്‍ക്കിനു പേരു കേട്ടയാളല്ല. ചില സമയങ്ങളില്‍ ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് നിങ്ങള്‍ പുറത്താവുന്നത്. അത്തരം ബോളുകള്‍ കളിക്കുക നിങ്ങള്‍ക്കു ബുദ്ധിമുട്ടാണ്.

അതുകൊണ്ടു തന്നെ നിങ്ങള്‍ ഓഫ്സ്റ്റംപ് ഗാര്‍ഡ് എടുക്കുകയാണെങ്കില്‍ ബോള്‍ ഓഫ്സ്റ്റംപിന് പുറത്തേക്കാണ് പോവുന്നതെന്നു പെട്ടെന്നു അറിയാന്‍ സാധിക്കുമെന്നായിരുന്നു സെവാഗിനു നല്‍കിയ മറുപടി. അവിടെയാണ് കോച്ചിനു തന്റെ ഇന്‍പുട്ടുമായി വരാന്‍ കഴിയുകയെന്നും ഗവാസ്‌കര്‍ വിശദമാക്കി.

INDIA TEAM

ഇന്ത്യന്‍ ടീം ഏറ്റവും അവസാനമായി കളിച്ചത് ഓസ്‌ട്രേലിയക്കെതിരേ ഡബ്ല്യുടിസി ഫൈനലിലായിരുന്നു. ഈ മല്‍സരത്തില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. റണ്‍ചേസില്‍ അവസാന ഏഴു വിക്കറ്റ് വെറും 55 റണ്‍സിനിടെ ഇന്ത്യ കളഞ്ഞു കുളിക്കുകയായിരുന്നു.

ഇന്ത്യയുടെ ഒരു ബാറ്റര്‍ അവസാനമായി ഉപദേശം തേടി ഗവാസ്‌കറെ സമീപിച്ചത് 2021ലായിരുന്നു. മുന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നു ഇത്. ഗവാസ്‌കറുടെ ചില നിര്‍ദേശങ്ങള്‍ താരത്തെ സഹായിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ ഒരാള്‍ പോലും എന്റെയടുക്കല്‍ വന്നിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം സ്ഥിരമായി എന്നെ സമീപിക്കുകയും ബാറ്റിങില്‍ ഉപദേശം തേടുകയും ചെയ്യുമായിരുന്നു. എന്തെങ്കിലുമൊരു പ്രത്യേക പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് അവര്‍ എന്നെ സമീപിച്ചിരുന്നത്. ഞാന്‍ നിരീക്ഷിച്ചിട്ടുള്ള കാര്യങ്ങള്‍ അവരോടു പറയുകയും ചെയ്യും.

നിലവിലെ ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ എനിക്കു ഈഗോയൊന്നുമില്ല. ശ്രമിക്കുകയാണെങ്കില്‍ എനിക്കു താരങ്ങളുടെ അടുത്തേക്കു പോവാനും സംസാരിക്കാനും സാധിക്കും. പക്ഷെ രാഹുല്‍ ദ്രാവിഡ്, വിക്രം റാഥോഡ് എന്നീ രണ്ടു കോച്ചുമാരുര്‍ ടീമിനൊപ്പമുള്ളതിനാല്‍ നിങ്ങളെ ഇതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കും. ഒരുപാട് വിവരങ്ങള്‍ നല്‍കി താരങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും നിങ്ങള്‍ ആഗ്രഹിക്കില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 12, 2023, 18:12 [IST]
Other articles published on Jul 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+