Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്ത് ടീം ഇന്ത്യ? പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍... ടീം സെലക്ഷന്‍ ദുരന്തം, എന്തു കൊണ്ട് അദ്ദേഹമില്ല?

ദുരന്തമായി ടീം സെലക്ഷന്‍, രോഹിതും അശ്വിനും എവിടെ | Oneindia Malayalam
gavaskar

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് സ്പിന്‍ ബൗളിങില്‍ ഉത്തരവാദിത്വം ഇന്ത്യ നല്‍കിയിരിക്കുന്നത്.

പരിചയസമ്പന്നനായ ആര്‍ അശ്വിന്‍, യുവതാരം കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ തീര്‍ച്ചയായും സ്പിന്നറായി ടെസ്റ്റ് ടീമിലുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ രണ്ടു പേരെയും പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തുകയായിരുന്നു.

അശ്വിനെ എന്തിന് തഴഞ്ഞു?

അശ്വിനെ എന്തിന് തഴഞ്ഞു?

വെറ്ററന്‍ സ്പിന്നര്‍ അശ്വിനെ ടീമില്‍ നിന്നൊഴിവാക്കിയതാണ് ഗവാസ്‌കരെ ശരിക്കും അമ്പരപ്പിച്ചത്. അശ്വിനെപ്പോലെ മികച്ച റെക്കോര്‍ഡുള്ള ഒരു താരത്തെ എങ്ങനെ മാറ്റി നിര്‍ത്തും? പ്രത്യേകിച്ചും വെസ്റ്റ് ഇന്‍ഡീസിനെതിരേ. പ്ലെയിങ് ഇലവനില്‍ അശ്വിന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ തനിക്കു ഷോക്കായെന്നും കമന്ററിക്കിടെ ഗവാസ്‌കര്‍ തുറന്നടിച്ചു.

അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

വിന്‍ഡീസിനെതിരേ മികച്ച റെക്കോര്‍ഡാണ് അശ്വിനുള്ളത്. 11 ടെസ്റ്റുകളില്‍ നിന്നും 21.85 ശരാശരിയില്‍ 60 വിക്കറ്റുകള്‍ താരം പിഴുതിട്ടുണ്ട്. ഇതിനു മുമ്പ് അവസാനമായി 2016ലാണ് വിന്‍ഡീസില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു 17 വിക്കറ്റുകളുമായി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അശ്വിന്‍ കൈക്കലാക്കിയിരുന്നു.
എന്നാല്‍ ഇത്തവണ വിന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ മൂന്നു പേസറും ജഡേജയുള്‍പ്പെട്ട ഏക സ്പിന്നറുമുള്ള ടീം കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.

രഹാനെ പറഞ്ഞത്

രഹാനെ പറഞ്ഞത്

അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ടീം മാനേജ്‌മെന്റ് ഏറെ ആലോചിച്ച് എടുത്തതാണെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കിയിരുന്നു. അശ്വിനെപ്പോലൊരു മികച്ച താരത്തെ ഒഴിവാക്കേണ്ടി വന്നത് കടുപ്പമാണ്. പക്ഷെ ഈ വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്കു നല്ല പ്രകടനം നടത്താന്‍ കഴിയുമെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തുകയായിരുന്നുവെന്നും രഹാനെ അറിയിച്ചിരുന്നു.

Story first published: Friday, August 23, 2019, 11:16 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+