Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയും എബിഡിയുമല്ല, ആര്‍സിബിയുടെ മാച്ച് വിന്നര്‍ മറ്റൊരാളാവും!- ഗവാസ്‌കര്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മാച്ച് വിന്നര്‍ ആരായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കന്നി ഐപിഎല്‍ കിരീടമാണ് ആര്‍സിബി ഇത്തവണ ലക്ഷ്യമിടുന്നത്. നേരത്തേ മൂന്നു സീസണുകളില്‍ ഫൈനല്‍ വരെയെത്തിയ അവര്‍ക്ക് പക്ഷെ കിരീടത്തിനരികെ കാലിടറുകയായിരുന്നു. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചടക്കമുള്ള താരങ്ങളെ ആര്‍സിബി പുതുതായി ടീമിലേക്കു കൊണ്ടു വന്നിട്ടുണ്ട്.

1

നായകന്‍ കോലി, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ആര്‍സിബിയുടെ നെടുംതൂണുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടീം ഏറ്റവുമധികം ആശ്രയിക്കുന്നതും ഈ രണ്ടു പേരെയാണ്. എന്നാല്‍ ഇവര്‍ രണ്ടു പേരുമാവില്ല ഈ സീസണില്‍ ടീമിന്റെ മാച്ച് വിന്നറാവുകയെന്ന് ഗവാസ്‌കര്‍ പറയുന്നു.

ഇന്ത്യന്‍ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരിക്കും ഇത്തവണ ആര്‍സിബിയുടെ മാച്ച് വിന്നറാവുകയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. വേഗം കുറയുന്ന പിച്ചാണ് യുഎഇയിലേത്. അതുകൊണ്ടു തന്നെ ലെഗ് സ്പിന്നര്‍ ചഹലിന് ഇവിടെ മികച്ച പ്രകടനം നടത്താന്‍ കഴിയും. ടീമിന്റെ മാച്ച് വിന്നറായി ചഹല്‍ മാറുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

2

എന്തുകൊണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതുവരെ കിരീടം നേടിയില്ലെന്നത് ചോദ്യചിഹ്നമാണ്. കോലിയും എബിഡിയുമുള്ള ടീമിന് റണ്‍സെടുക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരുപക്ഷെ അതാവാം ആര്‍സിബിക്കു തിരിച്ചടിയാവുന്നതും. ഇവരും മനുഷ്യരാണ്. അതുകൊണ്ടു തന്നെ ചിലപ്പോള്‍ പരാജയമായെന്നു വരാം. അപ്പോള്‍ മറ്റുള്ളവരാണ് ഈ റോള്‍ ഏറ്റെടുക്കേണ്ടത്. പുതിയ കോച്ചാണ് ഇത്തവണ ആര്‍സിബിയുടേത്. ഒരുപക്ഷെ തങ്ങള്‍ കാത്തിരുന്ന സീസണ്‍ ഇതായിരിക്കുമെന്നും ആര്‍സിബി കരുതുന്നതായി ഗവാസ്‌കര്‍ തന്റെ കോളത്തില്‍ കുറിച്ചു.

ഈ സീസണില്‍ ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ ആദ്യ മല്‍സരം. 21ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആര്‍സിബിയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്.

തലപ്പത്ത് പല മാറ്റങ്ങളുമായാണ് ആര്‍സിബി ഇത്തവണ അങ്കത്തിനിറങ്ങുക. മുന്‍ ന്യൂസിലാന്‍ഡ് കോച്ച് മൈക്ക് ഹെസ്സനെ ആര്‍സിബിയുടെ ഡയറക്ടറായും ഓസ്‌ട്രേലിയയുടെ മുന്‍ താരം സൈമണ്‍ കാറ്റിച്ചിനെ മുഖ്യ കോച്ചായും നിയമിച്ചിരുന്നു. ഫിഞ്ചിനെക്കൂടാതെ ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവര്‍ പുതുതായി ആര്‍സിബിയിലെത്തിയിട്ടുണ്ട്.

Story first published: Friday, September 18, 2020, 19:41 [IST]
Other articles published on Sep 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+