Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കൊടുങ്കാറ്റ് പോലെയായിരുന്നു അവന്‍',കരിയറില്‍ പ്രയാസപ്പെടുത്തിയ പേസറെ വെളിപ്പെടുത്തി ഗവാസ്‌കര്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്നവരിലൊരാളാണ് സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റില്‍ ആദ്യമായി 10000മെന്ന സ്വപ്‌ന റണ്‍സ് മറികടന്നത് ഗവാസ്‌കറായിരുന്നു. ക്രിക്കറ്റ് ഇത്രയും വളര്‍ച്ച കൈവരിക്കാത്ത ആ കാലത്ത് വളരെ പ്രയാസമുള്ള സാഹചര്യത്തില്‍ അതിശക്തരായ ബൗളര്‍മാരെ നേരിട്ടാണ് ഗവാസ്‌കറിനെപ്പോലെയുള്ള താരങ്ങള്‍ ഇത്രയും വലിയ നേട്ടങ്ങളിലേക്കെത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ പേസര്‍മാരെല്ലാം ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്തിയിരുന്ന കാലത്താണ് ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള പല പ്രതിഭകളും ഇന്ത്യക്കായി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

ഏത് സാഹചര്യത്തില്‍ ക്ഷമയോടെ ക്രീസില്‍ നിന്ന് വലിയ ഇന്നിങ്‌സ് കെട്ടിപ്പെടുക്കാന്‍ ഗവാസ്‌കര്‍ മിടുക്കനായിരുന്നു. ഗവാസ്‌കറിന്റെ കാലത്ത് എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി പേസ് ബൗളര്‍മാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരാണ് കേമനെന്നത് കണ്ടെത്തുക വളരെ പ്രയാസമാണ്. മൈക്കല്‍ ഹോള്‍ഡിങ്,മാല്‍ക്കോം മാര്‍ഷല്‍,ഡെന്നിസ് ലില്ലി,ജെഫ് തോംസന്‍ ഇങ്ങനെ വലിയ പേസ് നിരയാണ് അന്നുണ്ടായിരുന്നത്.ഇപ്പോഴിതാ താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമെന്ന് തോന്നിയ ഫാസ്റ്റ് ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം.

കൊടുങ്കാറ്റുപോലെയായിരുന്നു അവന്റെ ബൗളിങ്ങെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയയുടെ ജെഫ് തോംസനാണ് ഗവാസ്‌കറിന്റെ ഉറക്കം കെടുത്തിയ പേസര്‍. സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ ഓര്‍മകളും ഗവാസ്‌കര്‍ പങ്കുവെച്ചു. 'ഞാന്‍ നേരിട്ടതിലെ വേഗമുള്ള പേസര്‍ ഓസ്‌ട്രേലിയയുടെ ജെഫ് തോംസനാണ്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്തു. ഞങ്ങള്‍ അവരെ 140 നോടടുത്ത് സ്‌കോറിന് ഓള്‍ഔട്ടാക്കിയെന്നാണ് ഓര്‍മ. അവരുടെ പിച്ചുകളിലെ പേസ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തോംസണിന്റെ പന്തുകള്‍ കാറ്റുപോലെയാണ് വന്നത്'-ഗവാസ്‌കര്‍ പറഞ്ഞു.

1

71കാരനായ ജെഫ് തോംസന്‍ 51 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 46 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 50 ഏകദിനത്തില്‍ നിന്ന് 55 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. വലം കൈയന്‍ പേസറെന്ന നിലയില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഒരു കാലഘട്ടത്തില്‍ തോംസന് സാധിച്ചിരുന്നു.

അന്നത്തെ മത്സരത്തില്‍ തോംസനും ചേതന്‍ ചൗഹാനും തമ്മിലുണ്ടായ വാക് പോരാട്ടത്തെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. ' ആ സമയത്ത് അതിവേഗത്തിലുള്ള പന്തുകളാണ് തോംസന്‍ എറിഞ്ഞത്. ചേതന്‍ സ്ലാഷ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. ഇതോടെ ഓസീസ് താരങ്ങള്‍ പ്രകോപിപ്പിക്കാനും പരിഹസിക്കാനും തുടങ്ങി. ഇതോടെ തോംസണെതിരേ വലിയ ഷോട്ടിന് ശ്രമിക്കുകയും ടോപ് എഡ്ജില്‍ കൊണ്ട് ബൗണ്ടറി പോവുകയും ചെയ്തു. തോംസണിന്റെ പന്തില്‍ നല്ല ബൗണ്‍സുണ്ടായിരുന്നു. ഓസീസ് താരങ്ങള്‍ പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ചേതന്‍ ചിരിച്ചുകൊണ്ട് തലകുലുക്കുകയാണ് ചെയ്തത്'-ഗവാസ്‌കര്‍ പറഞ്ഞു.

ചേതന്റെ പെരുമാറ്റം തോംസണെ അതൃപ്തനാക്കി. നിന്റെ ഹെല്‍മറ്റില്‍ പന്തടിക്കുമെന്ന് ചേതനോട് തോംസണ്‍ പറഞ്ഞു. നിനക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാന്‍ ചേതനും പറഞ്ഞു. ഞാന്‍ വിട്ടുകളയാന്‍ ചേതനോട് പറഞ്ഞു. ഞാന്‍ രജപുത്താണെന്നും ഞാന്‍ പിന്നോട്ട് കാല്‍വെക്കില്ലെന്നുമാണ് അവന്‍ പറഞ്ഞത്. ഇതിന് ശേഷം തോംസണന്‍ കൊടുങ്കാറ്റ് പോലെയാണ് പന്തെറിഞ്ഞത്. അവിശ്വസിനീയമായിരുന്നു അവന്റെ പന്തുകള്‍. ഞാന്‍ നേരിട്ടതിലെ ഏറ്റവും വേഗമേറിയ സ്‌പെല്ലായിരുന്നു അത്'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഗവാസ്‌കര്‍ കമന്റേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം കാട്ടിയത്. നിലവില്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം വളരെ സജീവമാണ് ഗവാസ്‌കര്‍. 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സുമാണ് ഗവാസ്‌കറിന്റെ സമ്പാദ്യം.

Story first published: Tuesday, January 11, 2022, 8:10 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+