Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയെ നമ്പര്‍ വണ്ണെന്ന് വിളിക്കാന്‍ കാരണമെന്ത്? ഗവാസ്‌കര്‍ പറയുന്നു

മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനെന്ന് വിരാട് കോലിയെ വിളിക്കാനുള്ള കാരണം വിശദീകരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായാണ് കോലിയെ പലരും താരതമ്യം ചെയ്യുന്നതെങ്കില്‍ ഗവാസ്‌കര്‍ക്കു മറ്റൊരു അഭിപ്രായമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് വിസ്മയം വിവിയന്‍ റിച്ചാര്‍ഡ്‌സുമായാണ് കോലിയെ ഗവാസ്‌കര്‍ ഉപമിക്കുന്നത്. റിച്ചാര്‍ഡ്‌സിന്റെ ബാറ്റിങുമായുള്ള ഈ സാമ്യത തന്നെയാണ് കോലിയെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനെന്നു വിളിക്കാനുള്ള കാരണമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

1

റിച്ചാര്‍ഡ്‌സ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ അദ്ദേഹത്തെ ശാന്തനാക്കി നിര്‍ത്തുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അതു പോലെയാണ് തന്നെയാണ് കോലിയും. റിച്ചാര്‍ഡ്‌സ് അന്ന് നേരിട്ട അതേ പന്ത്, അതേ ലൈനില്‍ ലഭിച്ചാല്‍ കോലി മുകളിലെ കൈ കൊണ്ട് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി പായിക്കും. മാത്രമല്ല താഴെയുള്ള കൈകൊണ്ട് മിഡ് ഓണ്‍, മിഡ് വിക്കറ്റ് ഭാഗങ്ങളിലേക്കും കോലി ബൗണ്ടറി പായിക്കുമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിന്നിങ് ദി വേള്‍ഡ് കപ്പ് 1983 എന്ന ഷോയില്‍ ഗവാസ്‌കര്‍ പറഞ്ഞു.

റിച്ചാര്‍ഡ്‌സിന്റെ ബാറ്റിങ് ശൈലിയുമായുള്ള ഈ അസാധാരണമായ സാമ്യം തന്നെയാണ് കോലിയെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കാനുള്ള പ്രധാന കാരണം. നേരത്തേ ഗുണ്ടപ്പ വിശ്വനാഥ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരും ഇങ്ങനെ ബാറ്റ് ചെയ്തിരുന്നവരാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കോലിയുടെയും റിച്ചാര്‍ഡ്‌സിന്റെയും ബാറ്റിങ് ശൈലികള്‍ തമ്മില്‍ സാമ്യമുണ്ടെന്ന് പറയുന്ന ആദ്യത്തേയാളല്ല ഗവാസ്‌കര്‍. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും കഴിഞ്ഞ മാസം ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

2

റിച്ചാര്‍ഡ്‌സിന്റെ ഷോട്ടുകള്‍ കണ്ടാല്‍ നമുക്ക് സാധാരണ ഷോട്ട് പോലെ തന്നെ തോന്നും. പക്ഷെ കൃത്യമായ പ്ലേസിങായിരുന്നു അദ്ദേഹത്തിന്റേത്. വളരെ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാനുള്ള മികവും റിച്ചാര്‍ഡ്‌സിനുണ്ടായിരുന്നു. അതുപോലെ തന്നെയാണ് കോലിയും. പരമ്പരാഗതമായ ക്രിക്കറ്റ് ഷോട്ടുകളാണ് കോലി കളിക്കാറുള്ളത്. എന്നാല്‍ അത് വളരെ നന്നായി കളിച്ച് റണ്‍സ് നേടാന്‍ അദ്ദേഹത്തിന് കഴിയുന്നതായും ചാപ്പല്‍ പറഞ്ഞിരുന്നു.

Story first published: Tuesday, June 23, 2020, 17:49 [IST]
Other articles published on Jun 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+