Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അശ്വിന്‍ ഒന്നാം നമ്പര്‍ ബൗളറായത് ചുമ്മാതല്ല', തുറന്നടിച്ച് ഗവാസ്‌കര്‍

Sunil Gavaskar Lashes Out At Selectors And Team Management | Oneindia Malayalam

വിശാഖപട്ടണം: നിലവില്‍ ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ് ഇന്ത്യ. ഇങ്ങോട്ടു കളിക്കാന്‍ എത്തുന്ന സന്ദര്‍ശകരെയെല്ലാം കോലിയും കൂട്ടരും കെട്ടുകെട്ടിക്കുന്നു. നായകന്‍ വിരാട് കോലിക്ക് കീഴില്‍ ഒരിക്കല്‍ മാത്രമാണ് ടീം ഇന്ത്യ സ്വന്തം മണ്ണില്‍ തോറ്റത്. പക്ഷെ വിദേശ പിച്ചുകളില്‍ വിജയത്തുടര്‍ച്ച നേടാന്‍ ചിലപ്പോഴൊക്കെ ഇന്ത്യയ്ക്ക് കഴിയാറില്ല. ഉദ്ദാഹരണത്തിന് കഴിഞ്ഞതവണ ഇന്ത്യ നടത്തിയ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങള്‍.

ഇന്ത്യൻ കുതിപ്പ്

ശ്രീലങ്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഓസ്‌ട്രേലിയയിലും ചെന്ന് ജയിച്ച ഗാഥകള്‍ക്കിടയിലും ഈ തോല്‍വികള്‍ ടീമിന് കല്ലുകടിയാവുന്നു. എന്തായാലും ലോകകപ്പിന് ശേഷം മികച്ച തുടക്കമാണ് ഇന്ത്യ നേടിയിരിക്കുന്നത്. കരീബിയന്‍ ടെസ്റ്റ് പരമ്പര ടീം തൂത്തുവാരി. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റിലും ഇന്ത്യ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട്.

ഉദ്ദാഹരണം അശ്വിൻ

ഇതൊക്കെയാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ സമീപനം ശരിയല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറുടെ പക്ഷം. പ്ലേയിങ് ഇലവനില്‍ തുടരെ മാറ്റങ്ങള്‍ വരുത്തി സെലക്ടര്‍മാര്‍ കളിക്കാരുടെ ആത്മവിശ്വാസം കെടുത്തുകയാണെന്ന് ഗവാസ്‌കര്‍ ആരോപിക്കുന്നു. ഇവിടെ ഉദ്ദാഹരണമായി രവിചന്ദ്ര അശ്വിന്റെ കാര്യമാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്.

അശ്വിനെ കൂട്ടണം

ടീം ഇന്ത്യ എവിടെ കളിച്ചാലും അശ്വിന്‍ പ്ലേയിങ് ഇലവനിലുണ്ടായിരിക്കണം. വെറുതെയൊരാള്‍ക്ക് ടെസ്റ്റില്‍ ലോക ഒന്നാം നമ്പര്‍ ബൗളറാകാന്‍ കഴിയില്ല. ഏതു സാഹചര്യത്തിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ അശ്വിന് കഴിവുണ്ട്. ടീം മാനേജ്‌മെന്റ് ഇക്കാര്യം തിരിച്ചറിയണം. താരത്തെ പിന്തുണയ്ക്കണം, സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

ഭുവനേശ്വർ കുമാർ

നേരത്തെ കരിബീയന്‍ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ കൂട്ടാതെയാണ് ഇന്ത്യന്‍ സംഘം കളിക്കാനിറങ്ങിയത്. അന്ന് അശ്വിന് പകരം ജഡേജ മതിയെന്ന് നായകന്‍ കോലി തീരുമാനിക്കുകയായിരുന്നു.
അശ്വിനൊപ്പം മുരളി വിജയ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ കാര്യവും ഗവാസ്‌കര്‍ കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം കേപ് ടൗണ്‍ ടെസ്റ്റിലാണ് ഭുവനേശ്വര്‍ കുമാര്‍ ഏറ്റവും അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് കളിയിലെ താരം കൂടിയായിരുന്നു ഭുവി.

നിദ ഇനി പകിസ്താന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍... ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കും, ചരിത്രനേട്ടം

സാംഗത്യം അറിയില്ല

മുരളി വിജയുടെ ചിത്രവും വലിയ വ്യത്യസ്തമല്ല. ഇംഗ്ലീഷ് പര്യടത്തിനിടെയാണ് താരത്തെ മാനേജ്‌മെന്റ് നാട്ടിലേക്ക് തിരിച്ചയച്ചത്. ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുത്തെങ്കിലും താരത്തിന് പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ മുരളിയുടെ അവസരങ്ങളും ഇല്ലാതായി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഒട്ടനവധി വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും ഭുവനേശ്വര്‍ കുമാറിനെ തൊട്ടടുത്ത മത്സരങ്ങളില്‍ പരിഗണിക്കാഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും അറിയില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു.

തുറന്നടിച്ചു

യഥാര്‍ത്ഥത്തില്‍ കളിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധമാണ് സെലക്ടര്‍മാരുടെ സമീപനം. മുരളി വിജയ്ക്ക് ടീമില്‍ കുറച്ചുകാലം കൂടി അവസരം നല്‍കണം. കളിക്കാരുടെ ആത്മവിശ്വാസം കെടുത്താതെ വേണം പ്ലേയിങ് ഇലവനെ തീരുമാനിക്കേണ്ടതെന്ന് ലിറ്റില്‍ മാസ്റ്റര്‍ തുറന്നടിച്ചു.

Story first published: Thursday, October 3, 2019, 15:24 [IST]
Other articles published on Oct 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+