Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിദ ഇനി പകിസ്താന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍... ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കും, ചരിത്രനേട്ടം

nida

കറാച്ചി: പാകിസ്താന്റെ വനിതാ ക്രിക്കറ്റ് താരം നിദാ ധറിനു ചരിത്രനേട്ടം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതകളുടെ ബിഗ് ബാഷ് ടി20 ലീഗില്‍ കളിക്കാന്‍ ഒപ്പിട്ടതോടെയാണ് താരം രാജ്യത്തിന്റെ അഭിമാനമായി മാറിയത്. ഒരു വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യത്തെ പാകിസ്താന്‍ വനിതാ താരമെന്ന റെക്കോര്‍ഡിനാണ് നിദ അവകാശിയായത്.

32കാരിയായ നിദ പാക് വനിതാ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയാണ്. രാജ്യത്തിനായി 96 ടി20കളിലും 71 ഏകദിനങ്ങളിലും താരം കളിച്ചിട്ടുണ്ട്. അവസാനമായി ദക്ഷിണാഫിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് നിദ അവസാനമായി പാക് കുപ്പായമണിഞ്ഞത്. പരമ്പരയില്‍ 192 റണ്‍സും അഞ്ചു വിക്കറ്റുകളും താരം നേടുകയും ചെയ്തിരുന്നു. 2010ല്‍ ടി20യില്‍ കളിച്ചാണ് നിദയുടെ അന്താരാഷ്ട്ര അരങ്ങേറ്റം.

1

ഓസ്‌ട്രേലിയന്‍ ലീഗിലേക്കു തന്നെ തിരഞ്ഞെടുക്കപ്പെട്ടതില്‍ പാകിസ്താനിലെ ജനങ്ങള്‍ ഏറെ അഭിമാനമുണ്ടാവുമെന്നു നിദ പ്രതികരിച്ചു. പാകിസ്താനില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു ചേക്കേറിയവര്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നുറപ്പുണ്ട്. വളരെ ആവേശത്തോടെയാണ് ഇതിനെ കാണുന്നത്. വലിയൊരു ലീഗില്‍ ഒരു നാള്‍ താന്‍ കളിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്നു. ഇപ്പോള്‍ സിഡ്‌നി തണ്ടേഴ്‌സിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതോടെ ഇത് യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ബിഗ് ബാഷ് ലീഗില്‍ കളിക്കുകയെ ന്നത് വലിയ നേട്ടം തന്നെയാണന്നും നിദ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 3, 2019, 15:14 [IST]
Other articles published on Oct 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+