Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ് ഹീറോസ് രണ്ടു പേര്‍- ആരൊക്കെയെന്നു തുറന്നു പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ വിരമിക്കുമ്പോഴേക്കും ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വപ്‌നതുല്യമായ കരിയറില്‍ യാഥാര്‍ഥ്യമാക്കാത്ത ഒന്നും തന്നെയില്ല. ഏറ്റവും അവസാനമായി ഏകദിന ലോകകപ്പിലും തന്റെ പേര് എഴുതിച്ചേര്‍ത്തായിരുന്നു അദ്ദേഹം പടിയിറങ്ങിയത്.

1

24 വര്‍ഷം വീണ്ട അന്താരാഷ്ട്ര കരിയറില്‍ സച്ചിനെ ആദരിക്കുകയും ഭയപ്പെടുകയും ചെയ്യാത്ത ബൗളര്‍മാര്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ചെറുപ്രായത്തില്‍ തന്നെ ദേശീയ ടീമിനായി കളിക്കാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം തന്റെ ഹീറോസ് ആരെക്കെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. രണ്ടു പേരെയായിരുന്നു കളിച്ചിരുന്ന കാലത്ത് ആരാധിച്ചിരുന്നതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

ചെറുപ്പം മുതല്‍ ക്രിക്കറ്റര്‍ ആവണമെന്നതായിരുന്നു അതിയായ ആഗ്രഹം. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായിരുന്നു പ്രയത്‌നിച്ചത്. ക്രിക്കറ്ററായി മാറി രാജ്യത്തിനു വേണ്ടി കളിക്കണമെന്നതായിരുന്നു ഏറ്റവും വലിയ മോഹമെന്നും ഗിഫ്റ്റ് ഓഫ് ലൈഫ് ചടങ്ങില്‍ വീഡിയോ കോണ്‍ഫറസിങ് വഴി സംസാരിക്കവെ സച്ചിന്‍ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇതിനകം 1,000 കുട്ടികള്‍ക്കു സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ സത്യസായ് സഞ്ജീവനി ആശുപത്രിയായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ടു ഹീറോസായിരുന്നു തനിക്കുണ്ടായിരുന്നത്. ഒന്ന് ഇന്ത്യക്കു വേണ്ടി ഏറെക്കാലം കളിക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്ത നമ്മുടെ സ്വന്തം സുനില്‍ ഗവാസ്‌കര്‍ ആയിരുന്നു. അദ്ദേഹത്തെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നു ആരാധിച്ചിരുന്ന മറ്റൊരാള്‍. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ഈ രണ്ടു പേരെയും പോലെ കളിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി.

2011ല്‍ തന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പിലായിരുന്നു സച്ചിന്റെ കന്നിക്കിരീടമെന്ന മോഹം പൂവണിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ഇപ്പോഴും 47 കാരന്റെ പേരില്‍ ഭദ്രമാണ്. 34,357 റണ്‍സാണ് ക്രിക്കറ്റില്‍ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426ഉം ഒരേയൊരു ടി20യില്‍ 10ഉം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Friday, October 9, 2020, 17:06 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+