IND vs ENG: ദ്രാവിഡിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! എങ്കിലും സുന്ദറിന് അഭിമാനിക്കാം- ഇനി രണ്ടാമന്‍
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ഒരു വമ്പന്‍ റെക്കോര്‍ഡ് ജസ്റ്റ് മിസ്സായി. മുന്‍ ഇതിഹാസവും വന്‍ മതിലുമായ രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കൈയെത്തുംദൂരത്ത് സുന്ദറിന് നഷ്ടമായത്.
ഈ റെക്കോര്‍ഡ് അദ്ദേഹത്തിന് നഷ്ടമാവാന്‍ കാരണം ടീമംഗങ്ങള്‍ തന്നെയാണ്. ബാറ്റിങില്‍ സുന്ദറിന് ഒരാളെങ്കിലും കുറച്ച് ഓവറുകള്‍ കൂടി പിന്തുണ നല്‍കിയിരുന്നെങ്കില്‍ റെക്കോര്‍ഡ് കുറിക്കാനാവുമായിരുന്നു. ഇന്ത്യ 337 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ സുന്ദര്‍ 85 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു.

ദ്രാവിഡിന് തൊട്ടുപിന്നില്‍
ടെസ്റ്റ് കരിയറിലെ ആദ്യത്തെ മൂന്ന് ഇന്നിങ്‌സുകളില്‍ ഇന്ത്യക്കു വേണ്ടി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത് ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് സുന്ദര്‍. വെറും 11 റണ്‍സിനാണ് ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡ് തിരുത്താനുള്ള അവസരം താരത്തിനു നഷ്ടമായത്.
മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 169 റണ്‍സാണ് സുന്ദറിന്റെ സമ്പാദ്യം. എന്നാല്‍ 179 റണ്‍സുമായാണ് ദ്രാവിഡ് തലപ്പത്ത് നില്‍ക്കുന്നത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍ (104), വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ (71) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

രണ്ടാം ഫിഫ്റ്റി
ടെസ്റ്റില്‍ ഇതുവരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും രണ്ടാമത്തെ ഫിഫ്റ്റിയാണ് ചെന്നൈയില്‍ സുന്ദര്‍ നേടിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും ഇവിടുത്തേത് തന്നെയാണ്. 138 ബോളുകളില്‍ നിന്നും 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 85 റണ്‍സും സുന്ദര്‍ പുറത്താവാതെ അടിച്ചെടുത്തു.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പരിക്കേറ്റ് രവീന്ദ്ര ജഡേജയ്ക്കു പുറത്തിരിക്കേണ്ടി വന്നതോടെയാണ് സുന്ദറിന് നറുക്കുവീണത്. ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സുമായി വരവറിയിച്ച 21 കാരന്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ റണ്‍ചേസില്‍ 22 റണ്‍സും നേടി. രണ്ടിന്നിങ്‌സുകളില്‍ നിന്നും നാലു വിക്കറ്റുമായി സുന്ദര്‍ ബൗളിങിലും തിളങ്ങിയിരുന്നു.

ഗാംഗുലിയുടെ നേട്ടത്തിനൊപ്പം
ചെന്നൈ ടെസ്റ്റില്‍ ഫിഫ്റ്റി തികച്ചതോടെ സുന്ദര്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമാവുകയും ചെയ്തിരുന്നു. നാട്ടിലും വിദേശത്തും കന്നി ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റി നേടിയ നേടിയ എട്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അര്‍ഹനായത്.
ഇതിഹാസ താരവും മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയടങ്ങുന്ന എലൈറ്റ് ക്ലബ്ബിലാണ് സുന്ദറും ഇടംപിടിച്ചത്. റുസി മോഡി, സുരീന്ദര്‍ അമര്‍നാഥ്, അരുണ്‍ ലാല്‍, സുരേഷ് റെയ്‌ന, മായങ്ക് അഗര്‍വാള്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യയുടെ മറ്റു താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications