IND vs ENG: ജഡേജ സൂക്ഷിച്ചോ! പകരക്കാരനെത്തി, മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലീഷ് താരം
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പിന്‍ഗാമി ആരാവുമെന്ന കാര്യത്തില്‍ ഇന്ത്യക്കു ഉത്തരം ലഭിച്ചിരിക്കുകയാണെന്നു ഇംഗ്ലണ്ടിന്റെ മുന്‍ താരം മാര്‍ക്ക് ബുച്ചര്‍ അഭിപ്രായപ്പെട്ടു. യുവ താരം വാഷിങ്ടണ്‍ സുന്ദറിനെയാണ് അദ്ദേഹം പുകഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സുന്ദറിന്റെ ബാറ്റിങ് പ്രകടനം ഗംഭീരമായിരുന്നുവെന്നു ബുച്ചര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടവെ ഏഴാമനായി ക്രീസിലെത്തിയ സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് അടിച്ചെടുത്തിരുന്നു. താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്. സുന്ദറിന്റെ കരിയറിലെ രണ്ടാമത്തെയും നാട്ടിലെ ആദ്യത്തെയും ടെസ്റ്റ് കൂടിയായിരുന്നു ഇത്.

മുന്‍നിര താരത്തെപ്പോലെ
വാഷിങ്ടണ്‍ സുന്ദര്‍ മികച്ച കളിക്കാരനാണ്. ഏഴാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നും, പ്രധാനമായും ബൗളിങ് കാരണമാണ് ടീമിലെടുത്തതെന്നും നമ്മള്‍ക്ക് അറിയില്ലെങ്കില്‍ ഒരു മുന്‍നിര ബാറ്റ്‌സ്മാനാണെന്നായിരിക്കും നമ്മള്‍ പറയുന്നത്.
സ്പിന്നിനെതിരേ മനോഹമരമായ ഷോട്ടുകളാണ് സുന്ദര്‍ കളിച്ചത്. ജാക്ക് ലീച്ചിനെതിരേയുള്ള ഷോട്ടുകള്‍ എടുത്തു പറയേണ്ടതു തന്നെയാണ്. വളരെയധികം പ്രതിഭാശാലിയായ യുവതാരമാണ് സുന്ദറെന്നും നാലാം ദിനത്തിലെ ലഞ്ച് ബ്രേക്കിനിടെ ബുച്ചര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.

ജഡേജയുടെ പകരക്കാരന്‍
നാലാംദിനം രാവിലെ ഇംഗ്ലീഷ് സ്പിന്നര്‍ ഡോം ബെസ്സിന്റെ ഒരു മോശം ബോളിനെയും സുന്ദര്‍ വെറുതെവിട്ടില്ല. ബെസ്സ് അല്‍പ്പം ക്ഷീണിതനായി കാണപ്പെടുകയും ചെയ്തു. ജോഫ്ര ആര്‍ച്ചറിനെതിരേയുള്ള സുന്ദറിന്റെ ഓണ്‍ഡ്രൈവ് എത്ര മനോഹരമായിരുന്നു. മികച്ച ബാലന്‍സ് നിലനിര്‍ത്തിയായിരുന്നു ഷോട്ട്. ബോളിന് തൊട്ടുമുകളിലായിരുന്നു തലയുടെ പൊസിഷന്‍. പെര്‍ഫക്ടെന്നു വിശേഷിപ്പിക്കാവുന്ന ഷോട്ടായിരുന്നു അത്.
ഈ ചെറുപ്പക്കാരന് വളരെ നന്നായി കളിക്കാന്‍ കഴിയും. ബൗളിങില്‍ കൂടി സുന്ദര്‍ തന്റെ റോള്‍ നിറവേറ്റുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബൗളിങില്‍ കൂടി മികവ് പുറത്തെടുത്താല്‍, എന്തൊരു ഓള്‍റൗണ്ടറെയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നതെന്ന് മറ്റുള്ളവര്‍ക്കു അസൂയയോടെ പറയാം. രവീന്ദ്ര ജഡേജയെ വെല്ലുവിളിക്കാനോ, പകരം ടീമിലെത്താനോ കഴിയുന്ന താരമായി സുന്ദര്‍ മാറുമെന്നും ബുച്ചര്‍ വിശദമാക്കി.

റെക്കോര്‍ഡുകള്‍ കുറിച്ചു
ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ 85 റണ്‍സെടുത്തതോടെ ചില റെക്കോര്‍ഡുകള്‍ സുന്ദറിനെ തേടിയെത്തിയിരുന്നു. മുന്‍ ബാറ്റിങ് ഇതിഹാസവും വന്‍മതിലുമായ രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡ് കൈയെത്തും ദൂരത്ത് സുന്ദറിനു നഷ്ടമാവുകയും ചെയ്തു. ഏഴാം നമ്പറില്‍ തുടര്‍ച്ചയായി മൂന്നു ഇന്നിങ്‌സുകളിലായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് അദ്ദേഹം. 11 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ദ്രാവിഡിനെ പിന്തള്ളി സുന്ദര്‍ ഒന്നാമതെത്തുമായിരുന്നു. ദ്രാവിഡ് 179ഉം സുന്ദര്‍ 169ഉം റണ്‍സാണ് നേടിയിട്ടുള്ളത്.
നാട്ടിലും വിദേശത്തും കന്നി ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റി നേടി എട്ടാമത്തെ ഇന്ത്യന്‍ താരമായും സുന്ദര്‍ മാറിയിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ താരം 62 റണ്‍സുമായി മിന്നിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications