For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സൂപ്പര്‍ സുന്ദര്‍, 1947നു ശേഷം ഇതാദ്യം!- അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

ബൗളിങിനൊപ്പം ബാറ്റിങിലും സുന്ദര്‍ മിന്നി

ബ്രിസ്ബണ്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അവിശ്വസനീയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദര്‍. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ബൗളിങിനൊപ്പം ബാറ്റിങിലും ഇന്ത്യുടെ ഹീറോയായി മാറിയിരിക്കുകയാണ് അദ്ദേഹം. ബൗൡങില്‍ മൂന്നു വിക്കറ്റുമായി സുന്ദര്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കിയിരുന്നു. പിന്നാലെ ബാറ്റിങിലും താന്‍ മോശക്കാരനല്ലെന്നു ഫിഫ്റ്റിയിലൂടെ തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ തെളിയിച്ചു.

1

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ബൗളിങില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്നോ അതിലധികമോ വിക്കറ്റും, ബാറ്റിങില്‍ ആദ്യ ഇന്നിങ്‌സില്‍ 50 പ്ലസ് സ്‌കോറും നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് സുന്ദര്‍ അവകാശിയായത്. ഇതിനു മുമ്പ് ഒരു ഇന്ത്യന്‍ താരം ഇതുപോലെയൊരു പ്രകടനം കാഴ്ചവച്ചത് 1947-48ലായിരുന്നു. അന്നു ദത്തു ഫഡ്കറായിരുന്നു ഈ നേട്ടം കുറിച്ചത്. അതും ഓസ്‌ട്രേലിയക്കെതിരേ തന്നെയായിരുന്നു. സിഡ്‌നി ടെസ്റ്റിലാണ് അദ്ദേഹം 51 റണ്‍സെടുക്കുന്നതിനൊപ്പം 14 റണ്‍സിന് മൂന്നു വിക്കറ്റുമെടുത്ത് ചരിത്രം കുറിച്ചത്.

2

ഗാബ ടെസ്റ്റില്‍ ഇന്ത്യ പതറി നില്‍ക്കവെയായിരുന്നു സുന്ദറും കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച ശര്‍ദ്ദുല്‍ താക്കൂറും ചേര്‍ന്ന് ടീമിനെ രക്ഷിച്ചത്. ആറാം വിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 369 റണ്‍സിലേക്കു ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 186 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടവെയായിരുന്നു സുന്ദറും താക്കൂറും ക്രീസില്‍ ഒന്നിച്ചത്. ആക്രമണോത്സുക ഇന്നിങ്‌സിലൂടെ ഇരുവരും ഓസീസിനെ വിറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെയാണ് ഇവര്‍ നേരിട്ടത്.

1982നു ശേഷമണ് വിദേശത്ത് ഒരു ടെസ്റ്റില്‍ ഇന്ത്യയുടെ ഏഴും എട്ടും നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരേ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയത്. 82ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ സന്ദീപ് പാട്ടീലും (129*) ഇതിഹാസ താരം കപില്‍ ദേവുമായിരുന്നു (65) അവസാനമായി ഈ നേട്ടം കുറിച്ച ജോടികള്‍.

3

107 ബോളുകളില്‍ നിന്നാണ് സുന്ദര്‍ ഓസീസിനെതിരേ കന്നി ടെസ്റ്റ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ സിംഗിള്‍ നേടിയതോടെ അദ്ദേഹം അര്‍ധസെഞ്ച്വറി തികയ്ക്കുന്നതിനൊപ്പം ചരിത്രത്തിലും ഇടം പിടിക്കുകയായിരുന്നു. ടി20 സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന സുന്ദറിന് തികച്ചും അപ്രതീക്ഷിതമായാണ് ഗാബ ടെസ്റ്റില്‍ നറുക്കുവീണത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മൂന്നാം ടെസ്റ്റിനിടെയേറ്റ പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെ സുന്ദറിനെ ഇന്ത്യ ടീമിലെടുക്കുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഓള്‍റൗണ്ട് പ്രകടനവുമായി എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.

Story first published: Sunday, January 17, 2021, 12:10 [IST]
Other articles published on Jan 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+