Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബദ്രിനാഥ് ബാറ്റ് താഴെവച്ചു... ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് താരം

ചെന്നൈ: ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥ് ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞു. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി താന്‍ വിരമിക്കുകയാണെന്ന് തമിഴ്‌നാട് താരം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടു ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും ഒരു ട്വന്റി20യും ബദ്രിനാഥ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോശളമായി വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി തന്നെ ആലോചിക്കുകയായിരുന്നുവെന്ന് ബബദ്രിനാഥ് പറഞ്ഞു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് കളി നിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

ക്രിക്കറ്റിനേക്കാളുപരി ഇപ്പോള്‍ കുടുംബത്തിനാണ് പ്രാധാന്യം. ഇതാണ് തന്നെ വിരമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബദ്രിനാഥ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷമായി ഒരു ക്രിക്കറ്ററെന്ന നിലയില്‍ സ്വയം പ്രചോദനമേകാന്‍ കഴിഞ്ഞിരുന്നില്ല. ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് ഒരിക്കലും തനിക്കു വെല്ലുവിളിയായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

10 വര്‍ഷത്തോളം തമിഴ്‌നാട് രഞ്ജി ട്രോഫി ടീമിന്റെ നെടുംതൂണായിരുന്നു ബദ്രിനാഥ്. പിന്നീടാണ് താരം ഹൈദരാബാദിനും വിദര്‍ഭയ്ക്കും വേണ്ടി കളിക്കാന്‍ തുടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 145 മല്‍സരങ്ങളില്‍ നിന്നും 54.49 ശരാശശരിയില്‍ 10,245 റണ്‍സ് ബദ്രിനാഥ് നേടിയിട്ടുണ്ട്. 32 സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. തമിഴ്‌നാടിനൊപ്പം രഞ്ജി ട്രോഫി നേടുകയെന്നത് തന്റെ വളരെ വലിയ സ്വപ്‌നമായിരുന്നുവെന്നും എന്നാല്‍ അതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, September 1, 2018, 13:55 [IST]
Other articles published on Sep 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+