രണ്ടാം ടെസ്റ്റ് ജയിക്കാന്‍ ഈ ടീം പോരാ.. ഇന്ത്യന്‍ ടീം മാറണം!! ആ താരത്തെ കളിപ്പിക്കണമെന്ന് സ്റ്റൈറിസ്

വെല്ലിങ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി പരമ്പര കൈവിടേണ്ടി വരുമോയെന്ന സമ്മര്‍ദ്ദത്തിലാണ് ടീം ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ രക്ഷിക്കില്ല. എന്നാല്‍ സമനില പോലും തങ്ങള്‍ക്കു പരമ്പര വിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കിവീസ്.
വെല്ലിങ്ടണില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്തു വിക്കറ്റിന്റെ ദയനീയ പരാജയമാണ് വിരാട് കോലിയും സംഘവും ഏറ്റുവാങ്ങിയത്. വെറും നാലു ദിവസം കൊണ്ടു തന്നെ ഇന്ത്യ കളിയില്‍ അടിയറവ് പറയുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് കിവീസിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്.

മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമംഗവും യുവ ബാറ്റ്‌സ്മാനുമായ ശുഭ്മാന്‍ ഗില്ലിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സ്റ്റൈറിസ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ കളിയെക്കുറിച്ച് വിലയിരുത്തവെയാണ് ഗില്ലിന് ഇന്ത്യ അവസരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഒന്നോ, രണ്ടോ വര്‍ഷമായി ഗില്ലിനു വേണ്ടി വാദിക്കുന്നയാളാണ് താന്‍. കാരണം വളരെ സ്‌പെഷ്യലായിട്ടുള്ള ബാറ്റ്‌സ്മാനാണ് ഗില്‍. ഒരു കാരണവുമില്ലാതെയാണ് ഗില്ലിനെ ഇന്ത്യ ടീമില്‍ നിന്നു മാറ്റി നിര്‍ത്തുന്നത്.
വിരാട് കോലിക്കൊപ്പം അടുത്ത 10 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കേണ്ട താരമാണ് ഗില്‍. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക താനാണെങ്കില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുകയെന്നും സ്റ്റൈറിസ് വിശദമാക്കി.

ലോക ഒന്നാം റാങ്കുകാരും ഐസിസി ലോക ചാംപ്യന്‍ഷിപ്പിലെ ഒന്നാംസ്ഥാനക്കാരുമായ ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന ജയമാണ് വെല്ലിങ്ടണില്‍ കിവീസ് നേടിയത്. കളിയുടെ ആദ്യദിനം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് അവര്‍ മല്‍സരം വരുതിയിലാക്കിയത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യയുടെ ഭാഗത്തു നിന്നു തിരിച്ചുവരവിനുള്ള സൂചനകളൊന്നും കണ്ടില്ല.
കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ കളിച്ച ഏഴു ടെസ്റ്റുകളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications