Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഇന്ത്യക്കാരെ അറിയാമോ? എട്ട് പേര്‍ ഇവരാണ്

1

ഇന്ത്യന്‍ വംശജര്‍ ലോകത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനാവില്ല. കാരണം ഏറെക്കുറെ അതൊരു വസ്തുതയാണ്. ലോകത്തിലെ ഒട്ടുമിക്ക കായിക മേഖലയിലും ഇന്ത്യന്‍ വംശജരായ താരങ്ങളെ കാണാനാവും.

ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇന്ത്യന്‍ വംശജരായ ചില താരങ്ങള്‍ വിദേശ ടീമുകള്‍ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നതായി കാണാന്‍ സാധിക്കും. വിദേശ പൗരത്വം നേടിയവരാണ് ഇവരെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ഇവര്‍ക്ക് തായ് വേരുകളുണ്ട്.

ഇന്ത്യന്‍ വംശജരായ ചില താരങ്ങള്‍ ഓസ്‌ട്രേലിയക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് അറിയാമോ? പരിശോധിക്കാം.

ബ്രാന്‍സ്ബി കൂപ്പര്‍

1877ല്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം നടത്തിയ താരമാണ് ബ്രാന്‍സ്ബി കൂപ്പര്‍. 1 ടെസ്റ്റാണ് അദ്ദേഹം കളിച്ചത്. 1844ല്‍ ധാക്കയിലാണ് അദ്ദേഹത്തിന്റെ ജനനം.

നിലവില്‍ ധാക്ക ബംഗ്ലാദേശിന്റെ ഭാഗമാണെങ്കിലും ബ്രാന്‍സ്ബി ജനിക്കുമ്പോള്‍ ധാക്ക ഇന്ത്യയുടെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിനായും താരം കളിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത് ഓസീസിനായാണ്.

റെസ് സെല്ലേഴ്‌സ്

1964ല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം നടത്തുകയും 1 ടെസ്റ്റ് കളിക്കുകയും ചെയ്ത താരമാണ് റെസ് സെല്ലേഴ്‌സ്. ലെഗ് സ്പിന്നറായ താരം ജനിച്ചത് ഗുജറാത്തിലാണ്. ഓസീസ് ജഴ്‌സിയില്‍ അദ്ദേഹം ടെസ്റ്റ് കളിച്ചത് കൊല്‍ക്കത്തയിലായിരുന്നു.

ഓസീസ് ടീമിനൊപ്പം വലിയ കരിയര്‍ നേടാനായില്ലെങ്കിലും ടീമിനൊപ്പം അരങ്ങേറാനായി. ഓസീസിനായി ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല.

1

സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക്

സ്റ്റുവര്‍ട്ട് ക്ലാര്‍ക്കും ഓസ്‌ട്രേലിയക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ വംശജനാണ്. ആംഗ്ലോ ഇന്ത്യന്‍ മാതാപിതാക്കളുടെ മകനാണ് ക്ലാര്‍ക്ക്. അദ്ദേഹത്തിന്റെ പിതാവ് ചെന്നൈക്കാരനും അമ്മ ഓസ്‌ട്രേലിയക്കാരിയുമാണ്.

ഓസ്‌ട്രേലിയക്കായി 24 ടെസ്റ്റും 39 ഏകദിനവും 9 ടി20യും ക്ലാര്‍ക്ക് കളിച്ചിട്ടുണ്ട്. 160ലധികം വിക്കറ്റുകളും അദ്ദേഹം അന്താരാഷ്ട്ര കരിയറില്‍ നേടിയിട്ടുണ്ട്.

ലിസ സ്തലേക്കര്‍

ഓസ്‌ട്രേലിയയുടെ വനിതാ ടീമിനൊപ്പം അന്താരാഷ്ട്ര മത്സരം കളിച്ച ഇന്ത്യന്‍ വംശജയാണ് ലിസ സ്തലേക്കര്‍. 2001ല്‍ അരങ്ങേറ്റം കുറിച്ച ലിസ ഓസീസ് ജഴ്‌സിയില്‍ 8 ടെസ്റ്റും 125 ഏകദിനവും 54 ടി20യും കളിച്ചു. 2001ല്‍ അരങ്ങേറ്റം കുറിച്ച താരം 2007ല്‍ ഓസ്‌ട്രേലിയയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും നേടി. ഓള്‍റൗണ്ടറായ താരം ജനിച്ചത് പൂനെയിലാണ്. പിന്നീട് മാതാപിതാക്കളോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.

ഗുരീന്ദര്‍ സദ്ദു

2015ല്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച താരം 2 ഏകദിനത്തിലാണ് കളിച്ചത്. 1980ല്‍ പഞ്ചാബിലാണ് ജനിച്ചത്. പിന്നീട് മാതാപിതാക്കളോടൊപ്പം സിഡ്‌നിയിലേക്ക് കുടിയേറുകയായിരുന്നു.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കായി കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായ പുരുഷ താരം ഗുരീന്ദറാണ്. ന്യൂ സൗത്ത് വെയ്ല്‍സിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാണ് താരം ഓസീസ് ടീമിലേക്കെത്തിയത്.

1

തന്‍വീര്‍ സങ്ക

ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ക്രിക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണ് തന്‍വീര്‍ സങ്ക. ലെഗ് ബ്രേക്ക് ബൗളറായ ജാസന്‍ 2018ലെ ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

ആ ടൂര്‍ണമെന്റിലെ ഓസീസിന്റെ ടോപ് സ്‌കോററായിരുന്നു ജാസന്‍. ബിബിബിഎല്ലില്‍ സിഡ്‌നി തണ്ടേഴ്‌സിനായും തിളങ്ങുന്ന താരത്തിന് ഇന്ത്യയില്‍ ഇപ്പോഴും കുടുംബക്കാരുണ്ട്.

അര്‍ജുന്‍ നായര്‍

ഇന്ത്യന്‍ വംശജനായ അര്‍ജുന്‍ നായരും അണ്ടര്‍ 19 വിഭാഗത്തിലാണ് ഓസീസ് ടീമിനായി കളിച്ചത്. ലെഗ് ബ്രേക്ക് ബൗളറായ താരം 2016 മുതല്‍ ബിബിഎല്ലിലും സജീവമാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ സൗത്ത് വെയ്ല്‍സിന്റെയും ഭാഗമായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സീനിയര്‍ തലത്തിലേക്കുയരാന്‍ അര്‍ജുന് സാധിച്ചിട്ടില്ല.

Story first published: Friday, January 6, 2023, 8:00 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+