വിരാട് കോലിക്ക് ശേഷം ടെസ്റ്റ് അരങ്ങേറ്റം, എന്നാല്‍ ഇതിനോടകം വിരമിച്ചു, നാല് ഇന്ത്യക്കാരിതാ

വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയമയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം പോലും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നു എന്നതാണ് കോലിയുടെ ഏറ്റവും വലിയ സവിശേഷത. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന കോലിയുടെ സമീപകാല പ്രകടനങ്ങള്‍ അല്‍പ്പം മോശമാണെങ്കിലും ഇതിഹാസമായിത്തന്നെ കോലി തുടരുന്നു.

ടെസ്റ്റില്‍ വിദേശത്തടക്കം തന്റെ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. ടെസ്റ്റില്‍ 49.96 ശരാശരിയില്‍ 8043 റണ്‍സ് ഇതിനോടകം കോലി നേടിയിട്ടുണ്ട്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലൂടെയാണ് കോലി വരവറിയിച്ചത്. 11 വര്‍ഷത്തോളമായി ഇന്ത്യയുടെ നട്ടെല്ലായി കോലി തുടരുന്നു. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുകയും എന്നാല്‍ ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്ത നാല് താരങ്ങളുണ്ട്. ആരൊക്കെയാണെന്ന് പരിശോധിക്കാം.

സ്റ്റുവര്‍ട്ട് ബിന്നി
ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരിലൊരാളായ സ്റ്റുവര്‍ട്ട് ബിന്നി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച താരമാണ്. 2014ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യക്കായി ആറ് ടെസ്റ്റ് കളിച്ച താരം ഒരു അര്‍ധ സെഞ്ച്വറിയടക്കം 194 റണ്‍സ് നേടി. മൂന്ന് വിക്കറ്റും അദ്ദേഹം വീഴ്ത്തി. 14 ഏകദിനത്തില്‍ നിന്ന് 230 റണ്‍സും 20 വിക്കറ്റും മൂന്ന് ടി20യില്‍ നിന്ന് 35 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഇതിനോടകം ബിന്നി വിരമിക്കല്‍ പ്രഖ്യാപിച്ചു. 2015ന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. 95 ഐപിഎല്ലില്‍ നിന്ന് 22 വിക്കറ്റും 880 റണ്‍സും ബിന്നി നേടിയിട്ടുണ്ട്.

നമാന്‍ ഓജ
വളരെ പ്രതീക്ഷ നല്‍കി ഉയര്‍ന്നുവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് നമാന്‍ ഓജ. മധ്യപ്രദേശുകാരനായ താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒരു മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. നേടിയത് 56 റണ്‍സും. പിന്നീട് അവസരം ലഭിച്ചില്ല. ഒരു ഏകദിനത്തില്‍ നിന്ന് ഒരു റണ്‍സും രണ്ട് ടി20യില്‍ നിന്ന് 12 റണ്‍സുമാണ് ഓജ നേടിയിട്ടുള്ളത്. 113 ഐപിഎല്ലും കളിച്ചിട്ടുള്ള താരം 1554 റണ്‍സും നേടിയിട്ടുണ്ട്. വലം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ നമാന്‍ ഓജ ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ്.

പങ്കജ് സിങ്
ഇന്ത്യന്‍ ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത പേരാണ് പങ്കജ് സിങ്ങിന്റേത്. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള ഓള്‍റൗണ്ടറാണ് പങ്കജ്. 2014ല്‍ ഇംഗ്ലണ്ടിനെതിരെയാണ് പങ്കജിന്റെ ടെസ്റ്റ് അരങ്ങേറ്റം. രണ്ട് ടെസ്റ്റ് കളിച്ച താരം 10 റണ്‍സും രണ്ട് വിക്കറ്റുമാണ് നേടിയത്. ഒരു ഏകദിനത്തില്‍ നിന്ന് മൂന്ന് റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായി ഐപിഎല്‍ കളിച്ച താരം 17 മത്സരത്തില്‍ നിന്ന് ഏഴ് റണ്‍സും 11 വിക്കറ്റുമാണ് നേടിയത്. എന്നാല്‍ ഇതിനോടകം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ 36വയസാണ് പങ്കജിനുള്ളത്.

വിനയ് കുമാര്‍
ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിലും സജീവമായി നിറഞ്ഞുനിന്ന താരമാണ് പേസറായ വിനയ് കുമാര്‍. കര്‍ണാടകക്കാരനായ താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2012ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 11 റണ്‍സും ഒരു വിക്കറ്റുമാണ് നേടിയത്. 31 ഏകദിനത്തില്‍ നിന്ന് 38 വിക്കറ്റും നാല് റണ്‍സും 9 ടി20യില്‍ നിന്ന് ഒരു റണ്‍സും 10 വിക്കറ്റും 105 ഐപിഎല്ലില്‍ നിന്ന് 310 റണ്‍സും 105 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇതിനോടകം വിനയ് കുമാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications