Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നിങ്ങളുടെ ഒരൊറ്റ പിഴവ് ടൂര്‍ണമെന്റിനെ താറുമാറാക്കും! ടീമിനു കോലിയുടെ മുന്നറിയിപ്പ്

ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്ത മാസം 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ടീമംഗങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള ആദ്യത്തെ ടീം മീറ്റിങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ആര്‍സബിബി ടീം ഇതിനകം യുഎഇയിലെത്തിക്കഴിഞ്ഞു. ആറു ദിവസത്തെ ക്വാറന്റീനിലാണ് മുഴുവന്‍ പേരും. ഇതിനിടെ 1, 3, 6 ദിവസങ്ങളില്‍ കൊവിഡ് ടെസ്റ്റും നടത്തും. ഇവയുടെയെല്ലാം ഫലം നെഗറ്റീവ് ആവുന്നവര്‍ക്കു മാത്രമേ തുടര്‍ന്നു നടക്കുന്ന പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

കര്‍ശനമായ പെരുമാറ്റച്ചടങ്ങളാണ് ബിസിസിഐ മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടിയുണ്ടാവുമെന്നും ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐയുടെ പെരുമാറ്റച്ചട്ടം കൂടാതെ യുഎഇയിലെയും പെരുമാറ്റച്ചട്ടം ഫ്രാഞ്ചൈസികള്‍ പാലിച്ചേ തീരൂ.

ബയോ ബബ്ള്‍ കാത്തുസൂക്ഷിക്കണം

ബയോ ബബ്ള്‍ കാത്തുസൂക്ഷിക്കണം

ബയോ ബബ്ള്‍ കാത്തു സുക്ഷിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ഇതുവരെ നമ്മളോട് നിര്‍ദേശിച്ചതു പോലെ തന്നെയാണ് കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. തുടര്‍ന്നും എല്ലാവരും ഇതേ രീതിയില്‍ തന്നെ മുന്നോട്ടു പോവണം. ഒരു കാര്യത്തിലും വിട്ടുവീഴ്ചയുണ്ടായിട്ടില്ലെന്ന് ഓരോരുത്തരും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കോലി വീഡിയോ കോണ്‍ഫറന്‍സിങില്‍ ടീമംഗങ്ങളോടു ആവശ്യപ്പെട്ടു.
കാരണം നമ്മളില്‍ ഒരാളുടെ ഒരൊറ്റ പിഴവ് ടൂര്‍ണമെന്റിനെയാകെ താറുമാറാക്കിയേക്കും. അങ്ങനെ സംഭവിക്കണമെന്ന് നമ്മള്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി.

ഗൗരവമായി തന്നെ കണക്കാക്കും

ഗൗരവമായി തന്നെ കണക്കാക്കും

ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയരക്ടര്‍ മൈക്ക് ഹെസ്സന്‍, മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച് എന്നിവരും ടീം മീറ്റിങില്‍ പങ്കെടുത്തിരുന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് വളരെ ഗൗരവമായി തന്നെ കണക്കാക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹെസ്സന്‍ വ്യക്തമാക്കി. അബദ്ധത്തില്‍പ്പോലും പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കില്‍ അവരെ ടീമില്‍ നിന്നൊഴിവാക്കുകയും ഏഴു ദിവസത്തേക്കു ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്യും. തുടര്‍ന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമേ ഈ താരത്തിന് ടീമിനൊപ്പം ചേരാന്‍ അനുവാദമുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെങ്കില്‍ സ്വീകരിക്കുന്ന ശിക്ഷാനടപടിയെക്കുറിച്ച് വിശദീകരിക്കുന്ന ഡോക്യുമെന്റില്‍ മുഴുവന്‍ പേരെക്കൊണ്ടും ഒപ്പു വയ്പ്പിക്കുമെന്നും ഹെസ്സന്‍ പറഞ്ഞു.

ആദ്യത്തെ പ്രാക്ടീസ് സെഷന്‍

ആദ്യത്തെ പ്രാക്ടീസ് സെഷന്‍

നമ്മളുടെ ബയോ ബബ്ള്‍ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. മികച്ചൊരു ടീം സംസ്‌കാരം ആദ്യദിനം തന്നെ സൃഷ്ടിച്ചെടുക്കണമെന്നും കോലി ആവശ്യപ്പെട്ടു.
ആദ്യത്തെ പ്രാക്ടീസ് സെഷനു വേണ്ടി ഇനിയും കാത്തിരിക്കാന്‍ കഴിയുന്നില്ല. നമ്മളെന്നാം ആ ഒരു ദിവസത്തിനു വേണ്ടിയാണ് സന്തോഷത്തെ കാത്തിരിക്കുന്നത്. ആദ്യദിനം തന്നൊരു ടീം സംസ്‌കാരം സൃഷ്ടിച്ചെടുക്കാനുള്ള അവസരം കൂടിയാണ് പ്രാക്ടീസ് സെഷനെന്നും കോലി പറഞ്ഞു.

Story first published: Tuesday, August 25, 2020, 11:53 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+