Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബട്‌ലറും സ്റ്റോക്‌സും ഓപ്പണിങ്, സഞ്ജു മൂന്നാമന്‍- ഇതു രാജസ്ഥാന്റെ സൂപ്പര്‍ ടീം

ഐപിഎല്ലിന്റെ 14ാം സീസണില്‍ മലയാൡതാരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ പുതിയ തുടക്കം തേടിയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ രാജസ്ഥാനെ നയിച്ച ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് അടുത്ത തവണ ടീമില്‍ പോലുമില്ലെന്നതാണ് കൗതുകകരം. പകരമാണ് ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ സഞ്ജുവിന് നറുക്കുവീണത്.

കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ എത്താനായില്ലെന്നു മാത്രമല്ല പ്രാഥമിക ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട രാജസ്ഥാന്‍ നാണംകെടുകയും ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം പ്രായശ്ചിത്തം ചെയ്യാനുറച്ചാവും സഞ്ജുവും സംഘവും പുതിയ സീസണില്‍ കളിക്കാനിറങ്ങുക. രാജസ്ഥാന്റെ ഏറ്റവും ശക്തമായ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

മുന്‍നിര

മുന്‍നിര

ഓപ്പണര്‍മാരായ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ജോസ് ബട്‌ലറിനെയും ബെന്‍ സ്‌റ്റോക്‌സിനെയും കളിപ്പിക്കണം. കഴിഞ്ഞ സീസണില്‍ കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണ്‍ ചെയ്ത യശസ്വി ജയ്‌സ്വാളിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. അതുകൊണ്ടു തന്നെ താരത്തെ പുറത്തിരുത്തുന്നതാവും ഉചിതം.
മൂന്നാം നമ്പറില്‍ നായകന്‍ സഞ്ജു തന്നെ ഇറങ്ങിയാല്‍ അത് രാജസ്ഥാനെ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ സഹായിക്കും. ബട്‌ലര്‍-സ്റ്റോക്‌സ് ജോടി മികച്ച തുടക്കം നല്‍കിയാല്‍ സഞ്ജുവിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും.

മധ്യനിര

മധ്യനിര

മധ്യനിരയില്‍ സഞ്ജുവിന് പിന്നാലെ റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, പുതുതായി ടീമിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, മറ്റൊരു പുതിയ ടീമംഗമായ ശിവം ദുബെ എന്നിവരെ ഇറക്കാവുന്നതാണ്.
പരാഗ്, തെവാത്തിയ, മോറിസ്, ദുബെ എന്നിവരെല്ലാം വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ളവരാണ്. നാലാം നമ്പറില്‍ പരാഗും അഞ്ചാമനായി ദുബെയും കളിക്കണം. ഫിനിഷര്‍മാരായി തെവാത്തിയ, മോറിസ് എന്നിവരെ യഥാക്രമം ആറും ഏഴും പൊസിഷനുകളില്‍ കളിപ്പിക്കാം. ഇവരെല്ലാം ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും രാജസ്ഥാനു പ്രയോജനപ്പെടുത്താവുന്ന താരങ്ങളാണ്.

ബൗളിങ് നിര

ബൗളിങ് നിര

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം കാര്‍ത്തിക് ത്യാഗി, ജയദേവ് ഉനാട്കട്ട്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കണം. പതിവു പോലെ ആര്‍ച്ചര്‍ തന്നെയായിരിക്കും രാജസ്ഥാന്‍ പേസാക്രമണത്തിന്റെ കുന്തമുനയാവുക. അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കുകയെന്നതാണ് മറ്റു ബൗളര്‍മാരുടെ ചുമതല. അതു അവര്‍ക്കു നന്നായി നിര്‍വഹിക്കാനായാല്‍ ബൗളിങിന് മൂര്‍ച്ച കൂടും.
ആര്‍ച്ചര്‍ക്കു പരിക്കേല്‍ക്കുകയോ പിന്‍മാറേണ്ടി വരികയോ ചെയ്താല്‍ ബാക്കപ്പായി ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍, ഓസ്‌ട്രേലിയയുടെ ആന്‍ഡ്രു ടൈ എന്നിവര്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ ബൗളിങ് കാഴ്ചവച്ച മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമംഗമായ ത്യാഗിയില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നു. ശ്രേയസ് ഗോപാലിനൊപ്പം ഓള്‍റൗണ്ടര്‍മാരായ തെവാത്തിയ, പരാഗ് എന്നിവരായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക.

രാജസ്ഥാന്റെ ഏറ്റവും കരുത്തുറ്റ പ്ലെയിങ് ഇലവന്‍

രാജസ്ഥാന്റെ ഏറ്റവും കരുത്തുറ്റ പ്ലെയിങ് ഇലവന്‍

ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനാട്കട്ട്, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി.

Story first published: Wednesday, March 17, 2021, 17:38 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+