For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബിക്ക് അതേ വീക്ക്‌നെസ് ഇപ്പോഴുമുണ്ട്! ഇത്തവണയും കപ്പടിച്ചേക്കില്ല- ചോപ്ര

കന്നി കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്

1

ഐപിഎല്ലില്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായ ടീമിനെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ഇത്തവണ ഇറക്കുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ആര്‍സിബിയുടെ മുന്‍ വീക്ക്‌നെസ് ഇപ്പോഴും അതുപോലെ തന്നെ തുടരുന്നതായി ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി.

കന്നി ഐപിഎല്‍ കിരീടം തേടിയാണ് കോലിക്കു കീഴില്‍ ആര്‍സിബി ഈ സീസണില്‍ അങ്കത്തിനിറങ്ങുക. ലേലത്തില്‍ ചില താരങ്ങളെ ടീമിലേക്കു കൊണ്ടു വരാന്‍ ആര്‍സിബിക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും നേരത്തേയുള്ള വീക്ക്‌നെസ് ഇപ്പോഴും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ചോപ്ര പറയുന്നു.

ഫിനിഷറുടെ അഭാവം

ഫിനിഷറുടെ അഭാവം

ബാറ്റിങില്‍ മികച്ചൊരു ഫിനിഷറുടെ അഭാവം പുതിയ സീസണിലും ആര്‍സിബിക്കു പരിഹരിക്കാനായിട്ടില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ കോലിക്കും എബി ഡിവില്ലിയേഴ്‌സിനും അവസാന ഓവറുകള്‍ വരെ കളിക്കാനായില്ലെങ്കില്‍ അത് ആര്‍സിബിയില്‍ വലിയ കുഴപ്പം സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡെത്ത് ഓവര്‍ ബാറ്റിങ്, ബൗളിങ് എന്നിവയാണ് ആര്‍സിബിയുടെ വീക്ക്‌നെസുകള്‍. കോലി, എബിഡി എന്നിവര്‍ ഇന്നിങ്‌സിന്റെ അവസാനം വരെ തുടര്‍ന്നാല്‍ കുഴപ്പമില്ല. പക്ഷെ സാധിച്ചില്ലെങ്കില്‍ പിന്നെയാര് എന്നതാണ് ചോദ്യമെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ദുബെയും സുന്ദറും

ദുബെയും സുന്ദറും

ഡെത്ത് ഓവര്‍ ബാറ്റിങില്‍ ടീമിന്റെ സ്‌കോറിങിന് വേഗം കൂട്ടാനുള്ള ചുമതല മോയിന്‍ അലി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ് എന്നിവര്‍ക്കെല്ലാമായിരിക്കുമെന്ന് ചോപ്ര വിലയിരുത്തി.
ഇന്ത്യക്കു വേണ്ടി കുറച്ചു മല്‍സരങ്ങള്‍ കളിക്കുകയും മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുള്ളവരാണ് ദുബെയും സുന്ദറും. പക്ഷെ രണ്ടു പേര്‍ക്കും അനുഭവസമ്പത്ത് തീരെ കുറവാണ്. മോയിന്‍ അലി, പുതുതായെത്തിയ ക്രിസ് മോറിസ് എന്നിവര്‍ ടീമിലുണ്ടെങ്കിലും അവരെയൊന്നും ലോകത്തിലെ മികച്ച താരങ്ങളുടെ നിരയില്‍ കൂട്ടാന്‍ കഴിയില്ലെന്നും ചോപ്ര വിശദമാക്കി.

സ്റ്റെയ്‌നും മോറിസും അത്ര മിടുക്കരല്ല

സ്റ്റെയ്‌നും മോറിസും അത്ര മിടുക്കരല്ല

വര്‍ഷങ്ങളായി ഐപിഎല്ലില്‍ ആര്‍സിബിയുടെ പ്രധാന പോരായ്മായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ അഭാവവമാണ്. ഇതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സീസണില്‍ ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ് എന്നിവരെ ആര്‍സിബി ടീമിലേക്കു കൊണ്ടുവന്നത്. പക്ഷെ ഇവര്‍ അത്രമ മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളല്ലെന്ന് ചോപ്ര പറയുന്നു.
മോറിസ് ഡെത്ത് ഓവറുകളിലെ തീപ്പൊരി ബൗളറല്ല, ഇനി സ്റ്റെയ്‌നിന്റെ കാര്യമെടുത്താലും അങ്ങനെ തന്നെ. അപ്പോള്‍ ആരാവും ആര്‍സിബിയുടെ ഡെത്ത് ഓവറിലെ കുന്തമുന. നവദീപ് സെയ്‌നി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലുണ്ടെങ്കിലും ടീമിനു പ്രചോദനവും ആത്മവിശ്വാസവും നല്‍കാന്‍ ശേഷിയുള്ളവരല്ലെന്നും ചോപ്ര വിലയിരുത്തി.

Story first published: Monday, September 14, 2020, 13:19 [IST]
Other articles published on Sep 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+