For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാനെ നയിക്കാന്‍ തുടക്കത്തില്‍ സ്മിത്ത് ഇല്ല, പകരമാര്? സാധ്യത ഇന്ത്യന്‍ പേസര്‍ക്ക്

ജയദേവ് ഉനാട്കട്ടിനെ നായകസ്ഥാനമേല്‍പ്പിച്ചേക്കും

1

ജയ്പൂര്‍: ഐപിഎല്ലിന്റെ 13ാം സീസണിലെ ആദ്യത്തെയാഴ്ച ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിന്റെ സേവനം മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു ലഭിച്ചേക്കില്ല. ഇതോടെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങള്‍ക്കു പുതിയ നായകനെ നിയമിക്കാനൊരുങ്ങുകയാണ് രാജസ്ഥാന്‍. ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ ജയദേവ് ഉനാട്കട്ടിനായിരിക്കും ക്യാപ്റ്റനായി നറുക്കുവീഴുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലില്‍ ഇതുവരെ ഒരു ടീമിനെയും ഉനാട്കട്ട് നയിച്ചിട്ടില്ല. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ താരത്തിന് ഇത് ആദ്യത്തെ ഊഴമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനാണ് ഉനാട്കട്ട്. ഈ വര്‍ഷമാദ്യം ടീമിനെ രഞ്ജി ട്രോഫി കിരീട നേട്ടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 2018 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമാണ് ഉനാട്കട്ട്. കഴിഞ്ഞ സീസണിലെ രഞ്ജിയില്‍ സൗരാഷ്ട്രയെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം 67 വിക്കറ്റുകളുമായി സീസണില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.

2

ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ പരമ്പരയില്‍ കളിക്കുന്നതിനിലാണ് സ്മിത്തിന് ഐപിഎല്ലിന്റെ ആദ്യത്തെ കുറച്ച് മല്‍സരങ്ങള്‍ നഷ്ടമാവുന്നത്. സ്മിത്ത് മാത്രമല്ല ഇരുടീമുകളിലെയും മറ്റു ചില കളിക്കാരെയും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാണില്ല. ഓസീസ്, ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം ഏറ്റവുമധികം ബാധിക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രാജസ്ഥാന്റെ താരങ്ങളാണ്.

അടുത്ത മാസം മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. പരമ്പരയ്ക്കുള്ള 21 അംഗ ഓസീസ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിനെയും വൈകാതെ പ്രഖ്യാപിക്കും. ഐപിഎല്‍ ആരംഭിക്കുന്നതിന് മൂന്നു ദിവസം മുമ്പ്, അതായത് സപ്തംബര്‍ 16നാണ് ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പരമ്പര അവസാനിക്കുന്നത്.

ഈ പരമ്പര അവസാനിച്ച ശേഷം ഐപിഎല്ലിനായി യുഎഇയിലെത്തിയാല്‍ ഇരുടീമിലെയും കളിക്കാര്‍ക്കു ആറു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഇതാണ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുടെ താരങ്ങള്‍ക്കു ഐപിഎല്ലിലെ തുടക്കത്തിലെ മല്‍സരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. യുഎഇയിലെത്തുന്ന താരങ്ങളെ 1,3,6 ദിവസങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും. ഇവയുടെ ഫലം നെഗറ്റീവായാല്‍ മാത്രമേ താരങ്ങള്‍ക്കു തങ്ങളുടെ ഫ്രാഞ്ചൈസികളിലെ ബയോ ബബ്‌ളിനൊപ്പം ചേരാന്‍ അനുമതിയുള്ളൂ.

Story first published: Wednesday, August 19, 2020, 12:30 [IST]
Other articles published on Aug 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+