Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അന്നു ധര്‍മശാല, ഇന്നു സിഡ്‌നി- സെഞ്ച്വറിയടിക്കാന്‍ ഓസീസിനു സ്മിത്ത് വേണ്ടിവന്നു

സിഡ്‌നി: കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്കു വേണ്ടി ഒരാള്‍ പോലും സെഞ്ച്വറി നേടിയിട്ടില്ലെന്ന നാണക്കേട് സ്റ്റീവ് സ്മിത്ത് തീര്‍ത്തു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 131 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിരാശപ്പെടുത്തിയ അദ്ദേഹം ഗംഭീര തിരിച്ചുവരവ് കൂടിയാണ് സിഡ്‌നിയില്‍ നടത്തിയത്. ഈ വര്‍ഷം കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ ഉജ്ജ്വല സെഞ്ച്വറിയുമായി തുടങ്ങാനും സ്മിത്തിനു സാധിച്ചു.

1

2017നു ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഓസ്ട്രലിയക്കായി സെഞ്ച്വറി നേടിയ ആദ്യ താരം കൂടിയാണ് സ്മിത്ത്. അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കെതിരേ സെഞ്ച്വറിയടിച്ചതും അദ്ദേഹം തന്നെയായിരുന്നുവെന്നതാണ് കൗതുകരം. 2017 മാര്‍ച്ചില്‍ ധര്‍മശാലയില്‍ നടന്ന ടെസ്റ്റില്‍ സ്മിത്ത് 111 റണ്‍സെടുത്തിരുന്നു. അതിനു ശേഷം മറ്റൊരു ഓസീസ് താരത്തിനും ഇന്ത്യക്കെതിരേ മൂന്നക്കം കടക്കാനായിട്ടില്ല.

2

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിലും സ്മിത്ത് ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു. പക്ഷെ സിഡ്‌നിയില്‍ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്തു. തന്റെ ഫേവറിറ്റ് ഗ്രൗണ്ടില്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ തന്നെ സെഞ്ച്വറിയുമായി സ്മിത്ത് ഓസീസിന്റെ രക്ഷയ്‌ക്കെത്തി. കരിയറിലെ 27ാമത്തെയും ഇന്ത്യക്കെതിരേ എട്ടാമത്തെയും സെഞ്ച്വറി കൂടിയാണ് അദ്ദേഹം നേടിയത്. സിഡ്‌നിയില്‍ ആറു സെഞ്ച്വറികള്‍ സ്മിത്തിന്റെ പേരിലുണ്ട്. ഇവയില്‍ രണ്ടെണ്ണം ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലായിരുന്നു.

2018-19ല്‍ ഇന്ത്യ ചരിത്ര വിജയം കൊയ്ത കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ ഒരു താരത്തിനു പോലും സെഞ്ച്വറി നേടാനായിരുന്നില്ല. അന്നത്തെ പരമ്പരയില്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ ഇല്ലായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്കു കാരണം ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന സമയത്തായിരുന്നു ഈ പരമ്പര.

Story first published: Friday, January 8, 2021, 10:16 [IST]
Other articles published on Jan 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+