നിന്നും നടന്നും മാത്രമല്ല, വേണമെങ്കില്‍ കിടന്നും ബാറ്റ് ചെയ്യും!! സ്മിത്ത് ഡാ... മറ്റാര്‍ക്കാവും?
മാഞ്ചസ്റ്റര്‍: വിലക്കിനുശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ശരിക്കും ആഘോഷിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ അവിശ്വസനീയ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. നാലാം ടെസ്റ്റില്‍ സ്മിത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഓസീസ് കൊമ്പുകുത്തിച്ചത്. ഇതോടെ കിരീടം കംഗാരുപ്പട നിലനിര്‍ത്തുകയും ചെയ്തിരുന്നു.
നാലാം ടെസ്റ്റില്‍ സ്മിത്തിന്റെ ബാറ്റിങ് പ്രകടനമല്ല, മറിച്ച് ഒരു പ്രത്യേക ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കിടന്നു കൊണ്ട് താരം ബാറ്റ് വീശുന്ന ചിത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇങ്ങനെയും ഷോട്ട് കളിക്കാം
നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സാണ് സ്മിത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് കണ്ടത്. കളിയില്‍ സ്മിത്ത് 92 പന്തില്‍ 82 റണ്‍സെടുത്തിരുന്നു. കളിക്കിടെ ഒരു ഷോട്ട് കളിച്ച ശേഷം അതേ പൊസിഷനില്‍ സ്മിത്ത് പിച്ചില്‍ കിടക്കുന്നതാണ് ചിത്രം. നിയന്ത്രണം വിട്ട് ഗ്രൗണ്ടില്‍ വീണിട്ടും താരം നടത്തിയ ആത്മസമര്‍പ്പണമാണ് ഏവരെയും ഞെട്ടിച്ചത്. സ്മിത്തിന്റെ ടെക്സ്റ്റ് ബുക്ക് ഷോട്ടിന്റെ ചിത്രം ഐസിസി തന്നെയാണ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.

ഉറങ്ങുന്നതും ഇങ്ങനെ തന്നെ
ഐസിസിയുടെ ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് ട്വിറ്ററില്‍ വന്നു കൊണ്ടിരിക്കുന്നത്. സ്മിത്ത് രാത്രി ഇങ്ങനെ തന്നെയാണ് ഉറങ്ങുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്.
ഉറക്കത്തില്‍ സ്മിത്ത് കവര്‍ ഡ്രൈവ് പ്രാക്ടീസ് ചെയ്യുന്നുവെന്ന് മറ്റൊരാളും ട്വീറ്റ് ചെയ്തു.
കേദാര്‍ ജാദവിന്റെ ബൗളിങില്‍ കളിക്കാവുന്ന ഏറ്റവും മികച്ച ഷോട്ടാണിതെന്നും ഒരാള്‍ പ്രതികരിച്ചു.

സ്ലീപ്പിങ് കട്ട്
സമിത്തിന്റെ ഷോട്ടിന് പുതിയൊരു പേര് കൂടി ഒരു ക്രിക്കറ്റ് പ്രേമി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെയാണ് സ്ലീപ്പിങ് കട്ടെന്നു വിളിക്കുന്നതെന്നായിരുന്നു അയാളുടെ ട്വീറ്റ്.
നിലത്തു കിടക്കുന്ന സ്മത്തിന്റെ വസ്ത്രം കഴുവി വൃത്തിയാക്കാന്‍ മറ്റൊരാള്‍ സര്‍ഫ് എക്‌സല്‍ വാഷിങ് പൗഡറും നിര്‍ദേശിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications