IPL 2021: സ്മിത്ത് ഡിസി നായകനാവില്ല, പകരം മറ്റൊരു റോള്‍- ക്യാപ്റ്റന്‍ ശ്രേയസ് തന്നെ
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ വരവോടെ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നായകനായി അനുഭവസമ്പത്തുള്ള സ്മിത്ത് ഡിസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയ്ക്കു വിരാമമിട്ടിരിക്കുകയാണ് ഡിസി സിഇഒ വിനോദ് ബിഷ്ത്.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. പക്ഷെ അദ്ദേഹത്തിനു കീഴില്‍ ടീം നിരാശപ്പെടുത്തി. അവസാനസ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. തുടര്‍ന്നു സീസണിനു ശേഷം സ്മിത്തിനെ രാജസ്ഥാന്‍ നായകസ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നും നീക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ സ്മിത്തിനെ ഡിസി 2.2 കോടി രൂപയ്ക്കു സ്വന്തമാക്കിയത്.

ശ്രേയസിനു പിന്തുണ
ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്തതു മുതല്‍ ശ്രേയസിനു ഞങ്ങളുടെ പിന്തുണയുണ്ട്. അദ്ദേഹത്തിനു കീഴില്‍ 2019ലെ ഐപിഎല്ലില്‍ ഡിസി മൂന്നാംസ്ഥാനക്കാരായിരുന്നു. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തുകയും ചെയ്തു.
ശ്രേയസ് വളര്‍ന്നുവരുന്ന ക്യാപ്റ്റനാണ്. അദ്ദേഹത്തിനു കീഴില്‍ ടീം മികച്ച പ്രകടനം തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും വിനോദ് ബിഷ്ത് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

സ്മിത്തിന്റെ റോള്‍
അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, സ്റ്റീവ് സ്മിത്ത് തുടങ്ങി ഡിസി ടീമിലേക്കു വരുന്ന സീനിയര്‍ താരങ്ങള്‍ ആരുമാവട്ടെ അവര്‍ക്കു യുവനിരയ്ക്കു നല്‍കാന്‍ ധാരാളം അറിവുള്ളവരാണ്. സ്മിത്തുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഇതു ചെയ്യുന്നത് തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഒരുപാട് അനിശ്ചിതത്വങ്ങളുണ്ട്. സന്തുലിതമാായ ഒരു സ്‌ക്വാഡുണ്ടാവുകയെന്നതാണ് ലക്ഷ്യമെന്നും ഡിസിയുടെ പുതിയ ജഴ്‌സി പ്രകാശനച്ചടങ്ങളില്‍ ബിഷ്ത് വിശദമാക്കി.

ഡിസിയുടേത് യുവനിര
ഡിസിയുടേത് യുവനിരയാണ്. കഴിഞ്ഞ മൂന്ന്-നാലു വര്‍ഷം കൊണ്ടു വളര്‍ത്തിക്കൊണ്ടുവന്ന ടീമാണിത്. ഇപ്പോള്‍ അവര്‍ അതിന്റെ ഫലം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. യുവതാരങ്ങള്‍ മികച്ച പ്രകടനം തുടരുകയാണെങ്കില്‍ അടുത്ത സീസണില്‍ രണ്ടു പുതിയ ടീമുകള്‍ വന്നാലും ഈ താരങ്ങളെ ഞങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ബിഷ്ത് അറിയിച്ചു.
2018 സീസണിന്റെ മധ്യത്തോടെയായരുന്നു ശ്രേയസ് ഡിസിയുടെ നായകനായി നിയമിക്കപ്പെട്ടത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെ പകരം ശ്രേയസിനു ഡിസി ചുമതല നല്‍കുകയായിരുന്നു. ഇതു വഴിത്തിരിവാകുകയു ചെയ്തു. അതിനു ശേഷം മികച്ച പ്രകടനം തുടരുന്ന ഡിസി ചരിത്രത്തില്‍ ആദ്യമായാണ് കഴിഞ്ഞ തവണ ഫൈനലിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications