Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്ത് തിരിച്ചുവരുന്നു; പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും

വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്ത് തിരിച്ചുവരുന്നു | Oneindia Malayalam

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാണ് സ്മിത്തിന്റെ തയ്യാറെടുപ്പെന്നാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്രമാകും സ്മിത്ത് കളിക്കുക. പാക്കിസ്ഥാനില്‍ നടക്കുന്ന പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളില്‍ താരം കളിക്കില്ല.

ഐഎസ്എല്‍: പൂനെയ്ക്കു തോല്‍വി തന്നെ... ബ്രസീലിയന്‍ ഗോളില്‍ എടിക്കെയ്ക്കു ജയം (1-0)

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്തു ചുരണ്ടല്‍ കുറ്റത്തിന് ഒരു വര്‍ഷത്തേക്കാണ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക് ലഭിച്ചത്. അടുത്തവര്‍ഷം ആദ്യം സജീവ ക്രിക്കറ്റിലേക്ക് ഇവര്‍ മടങ്ങിവരുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും അതിന് മുന്‍പുതന്നെ ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ച് മാറ്റ് തെളിയിക്കാനാണ് ഇരുവരുടെയും തീരുമാനം.

stevesmith

സ്മിത്തിനെ കൂടാതെ ചില പ്രമുഖ താരങ്ങളും പാക്കിസ്ഥാനില്‍ നടക്കുന്ന അന്തിമ മത്സരങ്ങളില്‍ പങ്കെടുക്കില്ല. യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്രമാകും കളിക്കുകയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും പറഞ്ഞിട്ടുണ്ട്. ഒട്ടേറെ വിദേശ പാക്കിസ്ഥാന്‍ കളിക്കാര്‍ ഇക്കുറിയും പിഎസ്എല്ലില്‍ കളിക്കുന്നുണ്ട്. കളിക്കാരുടെ തെരഞ്ഞെടുപ്പ് നവംബര്‍ 20ന് ഇസ്ലാമാബാദില്‍ നടക്കും.

ഇന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ക്ക് പിഎസ്എല്ലില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടില്ല. പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം ആ രാജ്യത്ത് കാര്യമായ അന്താരാഷ്ട്ര മത്സരങ്ങളും നടന്നിട്ടില്ല. സുരക്ഷാപ്രശ്‌നം ഉയര്‍ത്തിയാണ് പിഎസ്എല്ലിലും വിദേശ താരങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിക്കുന്നത്.

Story first published: Sunday, November 11, 2018, 8:26 [IST]
Other articles published on Nov 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+