Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ കോലിയുടെ ഹണിമൂണ്‍ കഴിഞ്ഞു... ഇനി സ്മിത്തിന്റെ ഊഴം, പുതിയ നമ്പര്‍ വണ്‍

Steve Smith cheated against India, but Virat Kohli was smart to catch him | Oneindia News

ദുബായ്: ഐസിസിയുടെ ലോക റാങ്കിങില്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു തിരിച്ചടി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിയുടെ ഒന്നാംസ്ഥാനം നഷ്ടമായി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ് കോലിയെ മറികടന്നു തലപ്പത്തേക്കു കയറിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ മോശം പ്രകടനമാണ് കോലിക്കു തിരിച്ചടിയായത്.

smith

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ കോലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ ഒന്നാം റാങ്ക് തെറിച്ചത്. പുതിയ റാങ്കിങ് പ്രകാരം ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് കോലിയെ മറികടന്ന് സ്മിത്ത് തലപ്പത്തു നില്‍ക്കുന്നത്. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ ഇവയില്‍ മികച്ച പ്രകടനം നടത്തി കോലിയുമായുള്ള അകലം വര്‍ധിപ്പിക്കാനായിരിക്കും ഇനി സ്മിത്തിന്റെ ശ്രമം. കോലിക്കാവട്ടെ ഇനി ഒക്ടോബറില്‍ മാത്രമേ ടെസ്റ്റില്‍ കളിക്കാനാവൂ.

ഡിസംബര്‍ 2015 മുതല്‍ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനം സ്മിത്തിനായിരുന്നു. 2018 ആഗസ്റ്റിലാണ് കോലി ഈ സ്ഥാനം തട്ടിയെടുത്തത്. പന്തു ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ട് സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ കോലി തന്റെ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. ആഷസില്‍ ഇത്തവണ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലു സ്മിത്ത് സെഞ്ച്വറിയുമായി മിന്നിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 92 റണ്‍സെടുത്ത അദ്ദേഹം പരിക്കു കാരണം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയ സ്മിത്ത് നാലാം ടെസ്റ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Story first published: Tuesday, September 3, 2019, 15:29 [IST]
Other articles published on Sep 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+