കോലിയോ, സ്മിത്തോ ശരിക്കും കിങ്? അക്തര്‍ പറയുന്നു... മൂന്നു വര്‍ഷം കഴിഞ്ഞാല്‍ അവനാവും ബെസ്റ്റ്
കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും. ഒരു ഘട്ടത്തില്‍ കോലിയെ കടത്തിവെട്ടുന്ന തരത്തില്‍ സ്മിത്ത് കുതിക്കവെയാണ് വിവാദത്തില്‍ പെടുന്നത്. കളിക്കിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനു കൂട്ടുനിന്നതിനെ തുടര്‍ന്നു സ്മിത്തിനെ ഒരു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തു.
വിലക്ക് കഴിഞ്ഞ് ഈ വര്‍ഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം ഉജ്ജ്വല പ്രകടനമാണ് സ്മിത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കോലിയെയും സ്മിത്തിനെയും പരസ്പരം വിലയിരുത്തിയാല്‍ ആരാണ് കേമനെന്ന വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസമായ ഷുഐബ് അക്തര്‍.

കോലിയെ പുകഴ്ത്തി
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കോലിയെയും സ്മിത്തിനെയും അക്തര്‍ താരതമ്യം ചെയ്തത്. കോലിയെ പുകഴ്ത്തിക്കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. 2011 മുതല്‍ തന്റെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് കോലി ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുകയായിരുന്നുവെന്നു അക്തര്‍ ചൂണ്ടിക്കാട്ടുന്നു.
സ്മിത്തിനെയും പ്രശംസിക്കാന്‍ അദ്ദേഹം മറക്കുന്നില്ല. ആഷസിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി സ്മിത്ത് ഓസീസ് ജയത്തിനു ചുക്കാന്‍ പിടിച്ചത് തന്നെ അമ്പരപ്പിച്ചുവെന്നും അക്തര്‍ പറയുന്നു.

മൂന്നു വര്‍ഷം കൊണ്ടറിയാം
കോലി എത്രത്തോളം മികച്ചവനാണെന്ന് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ വ്യക്തമാവും. എന്നാല്‍ സ്മിത്ത് വലിയ താരം തന്നെയാണ്. ദൃഡനിശ്ചയം തന്നെയാണ് കോലിയെ മുന്നോട്ടു നയിക്കുന്നത്. വളരെ സ്‌റ്റൈലിഷായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റിലും കോലിക്കു ഒരുപോലെ തിളങ്ങാനാവും.
അതേസമയം, സ്മിത്ത് നിലവിലെ ഫോം അടുത്ത മൂന്നു വര്‍ഷം കൂടി തുടര്‍ന്നാല്‍ ഏറ്റവും കേമന്‍ അദ്ദേഹം തന്നെയാവും. ആഷസിലെ ആദ്യ ടെസ്റ്റില്‍ സ്മിത്തിന്റെ പ്രകടനം അവിശ്വസനീയമായിരുന്നുവെന്നും അക്തര്‍ വിശദമാക്കി.

493 ദിവസങ്ങള്‍ക്കു ശേഷം
പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വിലക്ക് നേരിട്ട സ്മിത്ത് 493 ദിവസങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്. ഗ്ലാമര്‍ പരമ്പരായ ആഷസിലെ ആദ്യ ടെസ്റ്റില്‍ തന്നെ ഇടവേള തന്റെ ഫോമിനെ ബാധിച്ചിട്ടില്ലെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു.
ബെര്‍മിങ്ഹാമില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 144 റണ്‍സെടുത്ത് ഓസീസിനെ രക്ഷിച്ച സ്മിത്ത് രണ്ടാമിന്നിങ്‌സില്‍ 142 റണ്‍സുമെടുത്തിരുന്നു. കരിയറിലെ 25ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് ഇതോടെ പൂര്‍ത്തിയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications