Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ വിരാട് കോഹ്‌ലിക്കു മുന്നില്‍ മുട്ടുകുത്തി സ്റ്റീവ് സ്മിത്ത്; ഇപ്പോള്‍ പറയുന്നത് ഇങ്ങനെ

മുംബൈ: എതിരാളികളെ നോക്കി പഠിക്കേണ്ടി വരിക. അത് എപ്പോഴും നടക്കുന്ന കാര്യമല്ല. എതിരാളിയെ വെല്ലാന്‍ ശ്രമിക്കുമ്പോള്‍ ഈ രീതി പ്രാവര്‍ത്തികവുമല്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് കുതിക്കുമ്പോള്‍ അദ്ദേഹത്തെ നോക്കി കുറച്ചൊക്കെ പഠിക്കുന്നത് നല്ലതാണ്. ഈ അഭിപ്രായം വ്യക്തമാക്കുന്നതാകട്ടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. വിരാട് കൂടി ഉള്‍പ്പെടുന്ന ഇന്നത്തെ തലമുറയിലെ മികച്ച താരങ്ങളില്‍ ഒരാളെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്.

വിരാടില്‍ നിന്നും ചിലത് പഠിക്കുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ രീതികള്‍ പഠിക്കേണ്ടത് തന്നെയാണ്. ലോകത്തിലെ മികച്ച താരങ്ങളില്‍ നിന്ന് പഠിക്കുന്ന പാഠങ്ങള്‍ കോപ്പിയടിക്കാനും ശ്രമിക്കാറുണ്ട്. വിരാട് സ്പിന്‍ കളിക്കുന്ന രീതി, ഓഫ് സൈഡിലേക്ക് ബോള്‍ അടിക്കുന്നതെല്ലാം പാഠങ്ങളാണ്. ഇതില്‍ നിന്നെല്ലാം പഠിക്കാനുള്ള ശ്രമത്തിലാണ്. ലോകത്തിലെ മികച്ച താരങ്ങളായി ഇവര്‍ മാറിയതിന് കാരണങ്ങളുണ്ട്, ഇവരെ നിരീക്ഷിക്കാന്‍ പരമാവധി ശ്രമിക്കും, സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

viratkoli

23 ടെസ്റ്റ് സെഞ്ചുറികളുള്ള സ്മിത്തിന് ഏകദിനങ്ങളില്‍ 8 സെഞ്ചുറികള്‍ മാത്രമാണുള്ളത്. ടെസ്റ്റും, ചുരുങ്ങിയ ഓവര്‍ മത്സരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും മികച്ച സ്‌ട്രോക്കുകള്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ വിരിയുന്നത് ആദ്യത്തേതിലാണ്. പതിയെ ചുവടുറപ്പിച്ച ശേഷം സ്വതന്ത്രമായി ബാറ്റ് വീശുകയാണ് സ്മിത്തിന്റെ പതിവ്.

വിവിധ രാജ്യങ്ങളിലെ പിച്ചുകളില്‍ കളിക്കുമ്പോള്‍ ബാറ്റിംഗ് രീതികള്‍ മാറ്റാറുണ്ടെന്ന് സ്മിത്ത് പറയുന്നു. സൗത്ത് ആഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സിനെ കോപ്പിയടിക്കാന്‍ താന്‍ ശ്രമിച്ചിട്ടുള്ളതായും സ്മിത്ത് വെളിപ്പെടുത്തുന്നു. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്ല്യംസന്റെ രീതികളും ശ്രമിച്ചു. ഇപ്പോള്‍ പക്ഷെ വിരാട് കോഹ്‌ലിയാകാനാണ് സ്മിത്തിന്റെ ശ്രമം.

യൂറോപ്പ ലീഗ്: പ്രീക്വാര്‍ട്ടര്‍ 'ഫൈനല്‍'... തീപ്പൊരി പാറും, ആഴ്‌സനലിന്റെ എതിരാളി മിലാന്‍

Story first published: Saturday, February 24, 2018, 12:53 [IST]
Other articles published on Feb 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+