For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രാഡ്മാന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു, സ്മിത്ത് ടെസ്റ്റിലെ കിങ്! കോലി ഏഴയലത്തില്ല

ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. മത്സരത്തിലൂടെ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തിരിക്കുകയാണ്.

ആധുനിക ക്രിക്കറ്റിലെ ടെസ്റ്റ് ഇതിഹാസം താനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന പ്രകടനമാണ് സ്മിത്ത് കാഴ്ചവെച്ചിരിക്കുന്നത്. ടെസ്റ്റില്‍ ഓവലില്‍ കൂടുതല്‍ റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോഡിലാണ് സ്മിത്ത് തലപ്പത്തേക്കെത്തിയത്. അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയാണ് സ്മിത്ത് ഈ റെക്കോഡ് സ്വന്തമാക്കിയത്. നിലവില്‍ ഓവല്‍ മൈതാനത്ത് 617 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. 553 റണ്‍സാണ് ബ്രാഡ്മാന്റെ പേരിലുണ്ടായിരുന്നത്.

steve smith

478 റണ്‍സുമായി ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡറാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ബ്രൂസ് മിച്ചല്‍ 448 റണ്‍സുമായി നാലാം സ്ഥാനത്തുള്ളപ്പോള്‍ 443 റണ്‍സുമായി മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡാണ് അഞ്ചാം സ്ഥാനത്ത്. ഓവലിലെ പേസ് പിച്ചില്‍ ചരിത്ര നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയിരിക്കുന്നത്.

ഓവലില്‍ എട്ട് ഇന്നിങ്‌സ് കളിച്ച് 88ന് മുകളില്‍ ശരാശരിയിലാണ് സ്മിത്തിന്റെ നേട്ടം. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. അതേ സമയം വെറും 4 ഇന്നിങ്‌സില്‍ നിന്നാണ് ബ്രാഡ്മാന്‍ 553 റണ്‍സ് സ്വന്തമാക്കിയത്. 138 ശരാശരിയില്‍ കളിച്ച ബ്രാഡ്മാന്‍ 232, 244, 77 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്. നാലാം ഇന്നിങ്‌സില്‍ ഡെക്കിനാണ് ബ്രാഡ്മാന്‍ പുറത്തായത്.

ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിക്ക് ഓവലില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാനാവില്ല. മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് ഇന്നിങ്‌സുകളിലാണ് കോലി ഓവലില്‍ ബാറ്റു ചെയ്തത്. 28.17 ശരാശരിയില്‍ നേടിയത് 169 റണ്‍സാണ്. ഇതില്‍ ഒരു ഫിഫ്റ്റി മാത്രമാണുള്ളത്. ഓവലിലെ വേഗ പിച്ചില്‍ കളിച്ചപ്പോഴെല്ലാം കോലി പ്രയാസപ്പെടുന്നതായാണ് കണ്ടത്. കോലിയുടെ ടെസ്റ്റിലെ പ്രകടനം മുന്നോട്ട് പോകുന്തോറും മോശമാണ്. 2019മുതലുള്ള കണക്ക് നോക്കുമ്പോള്‍ ടെസ്റ്റില്‍ 2 സെഞ്ച്വറി മാത്രമാണ് കോലിക്കുള്ളത്.

അഞ്ചാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 283 റണ്‍സിനാണ് പുറത്തായത്. ഹാരി ബ്രൂക്കിന്റെ (85) പ്രകടനമാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായത് സ്മിത്തായിരുന്നു. 6 ബൗണ്ടറികള്‍ ഉള്‍പ്പെടെ 71 റണ്‍സാണ് അദ്ദേഹം നേടിയത്. ഉസ്മാന്‍ ഖ്വാജയും (47) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

വാലറ്റത്ത് പാറ്റ് കമ്മിന്‍സും (36) ടോഡ് മര്‍ഫിയും (34) നടത്തിയ പോരാട്ടവും ഓസീസിന് കരുത്തായി. ഇതോടെയാണ് 12 റണ്‍സ് ലീഡ് ഓസീസ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 1 വിക്കറ്റിന് 129 റണ്‍സെന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റാണ് (42) പുറത്തായത്. സാക്ക് ക്രോളിയും (71*) ബെന്‍ സ്‌റ്റോക്‌സുമാണ് (12) ക്രീസില്‍.

ഇതിനോടകം ഓസീസ് ആഷസ് പരമ്പര നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവസാന മത്സരം ജയിക്കേണ്ടത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഇന്നടക്കം മൂന്ന് ദിവസം ശേഷിക്കെ ആശ്വാസ ജയത്തിനായി പൊരുതുകയാണ് ഇംഗ്ലണ്ട്.

Story first published: Saturday, July 29, 2023, 17:53 [IST]
Other articles published on Jul 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+