Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ സ്മിത്ത്... ഡബിളില്‍ കോലിയുടെ കഥ കഴിഞ്ഞു!! ഇനി തലപ്പത്ത്

മാഞ്ചസ്റ്റര്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന പദവിക്കു വേണ്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. അടുത്തിടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിയെ പിന്തള്ളി സ്മിത്ത് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചിരുന്നു. ആഷസിലെ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹത്തെ വീണ്ടും നമ്പര്‍ വണ്ണാക്കിയത്.

ഇപ്പോള്‍ നടന്നുകൊണ്ടിരികുന്ന ആഷസിലെ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയതോടെ കോലിയെ വീണ്ടും പിന്നിലാക്കിയിരിക്കുകയാണ് സ്മിത്ത്.

ടെസ്റ്റില്‍ കോലിയെ മറികടന്നു

ടെസ്റ്റില്‍ കോലിയെ മറികടന്നു

ടെസ്റ്റില്‍ റണ്‍വേട്ടയില്‍ കോലിയെ പിന്തള്ളിയിരിക്കുകയാണ് സ്മിത്ത്. 67 ടെസ്റ്റുകളില്‍ നിന്നും 6788 റണ്‍സാണ് സ്മിത്ത് നേടിയതെങ്കില്‍ 79 ടെസ്റ്റുകള്‍ നിന്നും 6749 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
26 സെഞ്ച്വറികളും 25 ഫിഫ്റ്റികളും സ്മിത്ത് തന്റെ പേരില്‍ കുറിച്ചപ്പോള്‍ 25 സെഞ്ച്വറികളും 22 ഫിഫ്റ്റികളുമാണ് കോലിക്കു നേടാനായത്. ബാറ്റിങ് ശരാശരിയിലും കോലിക്കു മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 64.64 ആണ് സ്മിത്തിന്റെ ശരാശരി. എന്നാല്‍ കോലിയുടെ ശരാശരി 53.14 മാത്രമേയുള്ളൂ.

ടീമിനെ കരകയറ്റി

ടീമിനെ കരകയറ്റി

നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ പതറവെയാണ് സ്മിത്ത് ക്രീസിലെത്തിയത്. മാര്‍കസ് ലബ്യുഷാനെയോടൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്മിത്ത് ടീമിനെ കരകയറ്റുകയായിരുന്നു. ലബ്യുഷാനെ പുറത്തായെങ്കിലും സ്മിത്ത് മറ്റുള്ളവരെ കൂട്ടുപിടിച്ച് ഓസീസിനെ എട്ടു വിക്കറ്റിന് 497 റണ്‍സെന്ന വന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു.
319 പന്തുകള്‍ നേരിട്ട സ്മിത്ത് 24 ബൗണ്ടറികളും രണ്ടു സിക്‌സറുമക്കമാണ് 211 റണ്‍സ് നേടിയത്. കളിയില്‍ എട്ടാമനായാണ് അദ്ദേഹം പുറത്തായത്.

മൂന്നാം ഡബിള്‍ സെഞ്ച്വറി

മൂന്നാം ഡബിള്‍ സെഞ്ച്വറി

ടെസ്റ്റില്‍ സ്മിത്തിന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി കൂടിയായിരുന്നു നാലാം ടെസ്റ്റിലേത്. അദ്ദേഹത്തിന്റെ മറ്റു രണ്ടു ഡബിളുകളും ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു. ആഷസില്‍ ഇത്തവണ ഇതിനകം 500ല്‍ അധികം റണ്‍സ് സമിത്ത് നേടിക്കഴിഞ്ഞു. പരിക്കു കാരണം മൂന്നാം ടെസ്റ്റ് താരത്തിനു നഷ്ടമായിരുന്നു. നാല് ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഡബിളും രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കമാണ് സ്മിത്ത് ഇത്രയും റണ്‍സെടുത്തത്.

Story first published: Friday, September 6, 2019, 13:18 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+