Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്കിനു വിട, തിരിച്ചുവരവില്‍ താരമായി സ്റ്റീവ് സ്മിത്ത്... നനഞ്ഞ പടക്കമായി വാര്‍ണര്‍!!

ടൊറൊന്റോ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ശ്രമിച്ചതാണ് സംഭവം.

കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തിനു പുറത്തു നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇവര്‍ക്കു അനുമതിയും നല്‍കിയിരുന്നു.
വിലക്കിനു ശേഷം സ്മിത്തും വാര്‍ണറും ക്രിക്കറ്റിലേക്കു മടങ്ങിവന്നിരിക്കുകയാണ്. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ടി20 ടൂര്‍ണമെന്റിലൂടെയാണ് ഇരുവരുടെയും തിരിച്ചുവരവ്.

ഗ്ലോബല്‍ ടി20

ഗ്ലോബല്‍ ടി20

ഐപിഎല്‍ മാതൃകയില്‍ കാനഡയില്‍ ആരംഭിച്ച ചാംപ്യന്‍ഷിപ്പാണ് ഗ്ലോബല്‍ ടി20. ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നുണ്ട്.
ഇന്ത്യന്‍ താരങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നത്.
ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീഡി, കമ്രാന്‍ അക്മല്‍, ആന്ദ്രെ റസ്സല്‍, ഡേവിഡ് മില്ലര്‍, ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ലിന്‍, ലസിത് മലിങ്ക, സുനില്‍ നരെയ്ന്‍, ലസിത് മലിങ്ക എന്നിവരെല്ലാം ടൂര്‍ണമെന്റിന്റെ ആകര്‍ഷണങ്ങളാണ്.

നിരാശപ്പെടുത്തി വാര്‍ണര്‍

നിരാശപ്പെടുത്തി വാര്‍ണര്‍

വെടിക്കെട്ട് താരമായ വാര്‍ണര്‍ക്കു തിരിച്ചുവരവില്‍ തിളങ്ങാനായില്ല. വിന്നിപെഗ് ഹോക്‌സിനു വേണ്ടിയാണ് വാര്‍ണര്‍ തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങ്ങില്‍ ഇറങ്ങിയത്.
ഉജ്ജ്വല ബാറ്റിങിലൂടെ തിരിച്ചുവരവ് ആഘോഷിക്കാനൊരുങ്ങുക്ക താരത്തിന് പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണര്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത വാര്‍ണറെ ലങ്കന്‍ പേസ് ഇതിഹാസം മലിങ്ക ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. വാര്‍ണര്‍ മിന്നിയില്ലെങ്കിലും കളിയില്‍ ഹോക്‌സ് 46 റണ്‍സിന് മോണ്‍ട്രിയല്‍ ടൈഗേഴ്‌സിനെ തോല്‍പ്പിച്ചു.

സ്മിത്ത് കസറി

സ്മിത്ത് കസറി

വാര്‍ണര്‍ മറക്കാനാഗ്രഹിക്കുന്ന തിരിച്ചുവരവാണ് നടത്തിയതെങ്കില്‍ സ്മിത്ത് മടങ്ങിവരവ് ഗംഭീരമാക്കുകയായിരുന്നു. വിവാദങ്ങളോ വിലക്കോ ഒന്നും തന്റെ ആത്മവിശ്വാസത്തെ തകര്‍ത്തിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചു. 61 റണ്‍സാണ് സ്മിത്ത് തിരിച്ചുവരവില്‍ നേടിയത്.
ഗെയ്ല്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്‌സിനെതിരേ ടൊറൊന്റോ നാഷണല്‍സിനു വേണ്ടിയാണ് സ്മിത്ത് പാഡണിഞ്ഞത്. ഡാരന്‍ സമി നയിച്ച നാഷണല്‍സിനു വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ സ്മിത്ത് 41 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 61 റണ്‍സ് നേടിയത്. കളിയില്‍ നാഷണല്‍സ് ജയിക്കുകയും ചെയ്തു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Saturday, June 30, 2018, 14:21 [IST]
Other articles published on Jun 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+