വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: വീണ്ടുമൊരു തൂത്തുവാരല്‍, അപൂര്‍വ്വനേട്ടം... ദയനീയം ദക്ഷിണാഫ്രിക്ക

മൂന്നു ടെസ്റ്റുകളിലും ഏകപക്ഷീയ വിജയമാണ് ഇന്ത്യ നേടിയത്

All the Statistics You Want To Know From Ind vs SA Series | Oneindia Malayalam

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ നിരവധി നാഴികക്കല്ലുകളാണ് ഇന്ത്യ പിന്നിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനും ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ ജയം സമ്പൂര്‍ണമാക്കുകയായിരുന്നു. വിജയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച അഞ്ചു ടെസ്റ്റുകളിലും ജയം ഇ്ന്ത്യക്കൊപ്പമായിരുന്നു.

കരിയറില്‍ 1500-ാം മത്സരത്തില്‍ ജയം; ചരിത്ര നേട്ടവുമായി റോജര്‍ ഫെഡറര്‍കരിയറില്‍ 1500-ാം മത്സരത്തില്‍ ജയം; ചരിത്ര നേട്ടവുമായി റോജര്‍ ഫെഡറര്‍

ഈ പരമ്പരയിലെ മൂന്നാംടെസ്റ്റില്‍ മാത്രമല്ല തൊട്ടുമുമ്പത്തെ രണ്ടു ടെസ്റ്റുകളിലും വിരാട് കോലിക്കും സംഘത്തിനും കാര്യമായ വെല്ലുവിളി ഉയര്‍ത്താതെയാണ് ദക്ഷിണാഫ്രിക്ക പരാജയം സമ്മതിച്ചത്. ഈ പരമ്പരയിലെ ദയനീയ പരാജയത്തോടെ ചില നാണക്കേടുകളും ദക്ഷിണാഫ്രിക്കയെ തേടിയെത്തിയിരിക്കുകയാണ്. ഈ ടെസ്റ്റ് പരമ്പരയിലെ കണക്കുകളിലേക്ക് ഒന്നു കണ്ണോടിക്കാം.

തുടരെ 11ാം ടെസ്റ്റ് പരമ്പര നേട്ടം

തുടരെ 11ാം ടെസ്റ്റ് പരമ്പര നേട്ടം

നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11ാമത്തെ ടെസ്റ്റ് പരമ്പര നേട്ടം കൂടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ളത്. ഇത് ലോക റെക്കോര്‍ഡ് കൂടിയാണ്. ഈ പരമ്പരകള്‍ ഏതൊക്കെയെന്നു നോക്കാം.
ഇന്ത്യ - ദക്ഷിണാഫ്രിക്ക (2019): 3-0 (ആകെ 3 ടെസ്റ്റുകള്‍)
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (2019): 2-0 (2)
ഇന്ത്യ-അഫ്ഗാനിസ്താന്‍ (2018): 1-0 (1)
ഇന്ത്യ- ശ്രീലങ്ക (2017): 1-0 (3)
ഇന്ത്യ- ഓസ്‌ട്രേലിയ (2017): 2-1 (4)
ഇന്ത്യ- ബംഗ്ലാദേശ് (2017): 1-0 (1)
ഇന്ത്യ- ഇംഗ്ലണ്ട് (2016): 4-0 (5)
ഇന്ത്യ- ന്യൂസിലാന്‍ഡ് (2016): 3-0 (3)
ഇന്ത്യ- ദക്ഷിണാഫ്രിക്ക (2015): 3-0 (4)
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് (2013): 2-0 (2)
ഇന്ത്യ-ഓസ്‌ട്രേലിയ (2013): 4-0 (4)

ഏക തോല്‍വി പൂനെയില്‍

ഏക തോല്‍വി പൂനെയില്‍

നാട്ടില്‍ അവസാനമായി കളിച്ച 33 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ പരാജയം നേരിട്ടിട്ടുള്ളൂ. 2017ല്‍ പൂനെയില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മുന്നിലാണ് ഇന്ത്യക്കു പിഴച്ചത്. അന്ന് ക്യാപ്റ്റന്‍ കൂടിയായിരുന്ന സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസിന് അപ്രതീക്ഷിത വിജയം നേടിക്കൊടുത്തത്. മോശം പിച്ചിന്റെ പേരില്‍ ഈ കളിക്കെതിരേ ഐസിസി രംഗത്തു വരികയും ചെയ്തിരുന്നു.

ഓസീസിനു മുകളില്‍

ഓസീസിനു മുകളില്‍

നാട്ടിലെ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തില്‍ ഓസ്‌ട്രേലിയക്കും മുകളിലാണ് ഇന്ത്യ. 2013 മുതല്‍ നാട്ടിലെ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയ പരാജയത്തിന്റെ അനുപാതം 26-1 ആണ്. 23-4 അനുപാതമുള്ള ഓസീസ് രണ്ടാമതാണ്.
ഈ കാലയളവില്‍ ഓസീസുള്‍പ്പെടെ എല്ലാ ടീമുകളും നാട്ടില്‍ ചുരുങ്ങിയത് നാലു ടെസ്റ്റുകളിലെങ്കിലും തോറ്റിട്ടുണ്ട്. എന്നാല്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്കു പരാജയം നേരിട്ടത്.

ദക്ഷിണാഫ്രിക്കയ്ക്കു ഇതാദ്യം

ദക്ഷിണാഫ്രിക്കയ്ക്കു ഇതാദ്യം

1935-36നു ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകൡ ദക്ഷിണാഫ്രിക്കയ്ക്കു ഇന്നിങ്‌സ് പരാജയം നേരിട്ടത്. 35-36 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു അവസാനമായി ഈ നാണക്കേടുണ്ടായത്.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തൂത്തുവാരുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് വിരാട് കോലി അവകാശിയാവുകയും ചെയ്തു.

70 ശതമാനം ടെസ്റ്റുകളും ജയിച്ചു

70 ശതമാനം ടെസ്റ്റുകളും ജയിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലിക്കു കീഴില്‍ 70 ശതമാനം ടെസ്റ്റുകളിലും വിജയിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇതും മറ്റൊരു റെക്കോര്‍ഡാണ്.
മറ്റൊരു ക്യാപ്റ്റനും 50 ശതമാനം ടെസ്റ്റുകളില്‍ പോലും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍മാരുടെ ടെസ്റ്റിലെ വിജയശരാശരി 25നും താഴെയാണ്.

Story first published: Tuesday, October 22, 2019, 11:10 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X