IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര

ഐപിഎല്ലിന്റെ വരാനിരിക്കുന്ന താരലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാനിടയുള്ള വിദേശ താരങ്ങള്‍ ആരൊക്കെയാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഫെബ്രുവരി 18നു ചെന്നൈയിലാണ് താരലേലം നടക്കുന്നത്.
കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ പഴ്‌സിലാണ് ലേലത്തില്‍ ചെലവഴിക്കാന്‍ കൂടുതല്‍ തുകയുള്ളത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിലും വിദേശ താരങ്ങളുടെ ഒഴിവുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാനിടയുള്ള വിദേശ കളിക്കാരെ ചൂണ്ടിക്കാണിച്ചത്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സ്റ്റാര്‍ക്കായിരിക്കും പ്രധാന ആകര്‍ഷണം
ലേലത്തില്‍ വിദേശ താരങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കായിരിക്കുമെന്നു ചോപ്ര അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരമാവുക സ്റ്റാര്‍ക്കായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളെല്ലാം ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി രംഗത്തു വന്നേക്കും. പഴ്‌സില്‍ ഒരുപാട് പണം ബാക്കിയില്ലെങ്കിലും സിഎസ്‌കെ, ഡിസി, എസ്ആര്‍എച്ച് ടീമുകളും സ്റ്റാര്‍ക്കിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചേക്കുമെന്നും ചോപ്ര വിശദമാക്കി.

മലാനും ഡിമാന്റുണ്ടാവും
ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനും ലേലത്തിനു വന്‍ ഡിമാന്റുണ്ടാവുമെന്ന് ചോപ്ര പറഞ്ഞു.
ബാറ്റ്‌സ്മാനെന്ന നിലയില്‍ മലാന്റെ അംഗീകാരം വര്‍ധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമായതിനാല്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം കെകെആറിനായി മലാന്‍ ഓപ്പണ്‍ ചെയ്‌തേക്കും. ആര്‍സിബിയും മലാനെ നോട്ടമിടാന്‍ സാധ്യതയുണ്ട്. നാട്ടുകാരനായ ജോസ് ബട്‌ലറോടൊപ്പം രാജസ്ഥാന്റെ ഓപ്പണറായി മലാന്‍ വന്നേക്കുമെന്നും ചോപ്ര വ്യക്തമാക്കി.

മാക്‌സ്വെല്ലിനു ഉയര്‍ന്ന തുക ലഭിക്കും
കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനു അടുത്ത ലേലത്തിനും ഉയര്‍ന്ന തുക ലഭിച്ചേക്കുമെന്നു ചോപ്ര പറയുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും മാക്‌സ്വെല്ലിനെ ലക്ഷ്യമിടുന്ന പ്രധാന ടീം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഒപ്പം കൂടിയേക്കും. ലേലത്തില്‍ ഈ രണ്ടു ടീമുകളും തമ്മിലായിരിക്കും ഓസീസ് താരത്തിനായി പ്രധാനമായി പിടിവലി നടത്തുക. കഴിഞ്ഞ തവണത്തേക്കാണ്‍ കുറഞ്ഞ തുകയ്ക്കാണെങ്കില്‍ പഞ്ചാബും താല്‍പ്പര്യം കാണിച്ചേക്കും. ഡല്‍ഹി കോച്ച് റിക്കി പോണ്ടിങിന് മാക്‌സ്വെല്ലിനെ ഏറെ ഇഷ്ടമാണ്. അവരുടെ സാധ്യതയും തള്ളാനാവില്ലെന്നും ചോപ്ര വ്യക്തമാക്കി.

മുജീബ് നോട്ടപ്പുള്ളി
കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനു വേണ്ടി ഒരു പാട് ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ താല്‍പ്പര്യം കാണിച്ചേക്കും. മുംബൈ, കെകെആര്‍, രാജസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കു അഫ്ഗാന്‍ സ്പിന്നറെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടാവും. അതുകൊണ്ടു തന്നെ ലേലത്തില്‍ മുജീബിനും മോശമില്ലാത്ത തുക ലഭിക്കാനിടയുണ്ടെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
നതാന്‍ കൂള്‍ട്ടര്‍ നൈല്‍, കൈല്‍ ജാമിസണ്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, ജാസണ്‍ റോയ്, ആരോണ്‍ ഫിഞ്ച്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരാണ് ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാനിടയുള്ള മറ്റു വിദേശ താരങ്ങളെന്നും അദ്ദേഹം വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications