For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റാര്‍ക്ക് രണ്ടും കല്‍പ്പിച്ച്!! അശ്വിന്റെ തലയ്ക്ക് എറിയുമെന്ന്... കളി കാര്യമാവുന്നു?

ബംഗളൂരു ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലും സ്റ്റാര്‍ക്കിനെ അശ്വിന്‍ പുറത്താക്കിയിരുന്നു

By Manu

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് ഇപ്പോള്‍ തന്നെ നിരവധി വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. കളിക്കളത്തിനകത്തും പുറത്തും ഇരുടീമിലെയും കളിക്കാര്‍ ഏറ്റുമുട്ടുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെതിരേ ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് രംഗത്തു വന്നതാണ് പുതിയ സംഭവം.

തല ലക്ഷ്യമിടുമെന്ന്

ബൗള്‍ ചെയ്യുമ്പോള്‍ അശ്വിന്റെ തലയായിരിക്കും താന്‍ ലക്ഷ്യമിടുകയെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. നേരത്തേ മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ വച്ച് അശ്വിനും സ്റ്റാര്‍ക്കും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവം.

 സ്റ്റാര്‍ക്ക് പിന്‍മാറി

പരിക്കിനെത്തുടര്‍ന്നു പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ മാത്രമേ സ്റ്റാര്‍ക്ക് കളിച്ചിരുന്നുള്ളൂ. പരിക്ക് ഭേദമാവാത്തതിനാല്‍ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ക്ക്.

ബൗള്‍ ചെയ്യാന്‍ ആഗ്രഹം

ഓസ്‌ട്രേലിയയില്‍ വച്ച് അശ്വിനെതിരേ ബൗള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി സ്റ്റാര്‍ക്ക് പറഞ്ഞു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പര ആവേശകരമാണെന്നും പേസര്‍ ചൂണ്ടിക്കാട്ടി.

രണ്ടു തവണയും പുറത്താക്കി

ഇന്ത്യ അവിശ്വസനീയ ജയം നേടിയ ബംഗളൂരു ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സ്റ്റാര്‍ക്കിനെ പുറത്താക്കിയത് അശ്വിനായിരുന്നു. രണ്ടാമിന്നിങ്‌സില്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ സ്വന്തം തലയില്‍ കൈകൊണ്ട് തട്ടിയിരുന്നു. ഇതേ ടെസ്റ്റില്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദിനെ പുറത്താക്കിയ ശേഷം സ്റ്റാര്‍ക്ക് കാണിച്ച ആക്ഷന് അശ്വിന്റെ മറുപടി കൂടിയായിരുന്നു ഇത്.

Story first published: Wednesday, March 22, 2017, 11:44 [IST]
Other articles published on Mar 22, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+